Saturday 23 November 2013

ഇന്ത്യന്‍ സെലിബ്രിറ്റികള്‍ കുടിലതയുടെ തമ്പുരാക്കന്മാരോ? - ഭാഗം 2

"അതി വിനയം ആക്രമണത്തെക്കാള്‍ ഭയാനകം"

"സാധു പത്തു ദുഷ്ട്ടന്‍റെ ഫലം ചെയും"

         മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ടു പഴഞ്ചൊല്ലുകള്‍ നമ്മുടെ പ്രശസ്തരായ മിക്ക സെലിബ്രിറ്റികളുടെയും മുഖമുദ്രകളാണ്.നമ്മുടെ നാട്ടില്‍ പ്രശസ്തരായിട്ടുള്ള ഒരു വിധത്തില്‍പെട്ട എല്ലാവരും തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടും, കാലകാലങ്ങളായി അവരെ തങ്ങളുടെ മാനസീക അടിമകളാക്കി നിലനിര്‍ത്തികൊണ്ടുമുള്ള മ്ലേച്ഛമായ സാമൂഹിക ചുറ്റുപാടുകളാണ് നമ്മുക്ക് ചുറ്റും തീര്‍ത്തിരിക്കുന്നത്.പലപ്പോഴും ജനങ്ങളുടെ വിമര്‍ശനങ്ങളും,തെറി വിളികളും ഭരണ വര്‍ഗ്ഗമായ രാഷ്ട്രീയകാരില്‍ മാത്രം ഒതുങ്ങുകയും ബാക്കി മേഖലകളിലെ പ്രശസ്തര്‍,അതില്‍ പ്രത്യേകിച്ചും സിനിമ മേഖലയിലുള്ളവരും,ക്രിക്കറ്റ്‌ രംഗത്തുമുള്ളവരും ജനങ്ങളുടെ ഹൃദയത്തില്‍ അര്‍ഹിക്കുന്നതിനെക്കാള്‍ നൂറു മടങ്ങ്‌ സ്ഥാനം അലങ്കരിച്ചു കൊണ്ട് നാട്ടുകാരെ മുഴുവന്‍ കബളിപ്പിക്കുന്ന ദയനീയമായ കാഴ്ചകള്‍ നാം നിത്യേന കാണേണ്ടി വരുന്നു.ആ കൂട്ടത്തില്‍ പെട്ട അതിപ്രശസ്തരായ ചിലരെ ഇവിടെ പ്രതിപാധിക്കുന്നു.എനിക്ക് നൂറു ശതമാനം ഉറപ്പാണ് വായനക്കാരായ തൊണ്ണൂറു ശതമാനത്തിലേറെ പേരും ഇതിന്‍റെ പേരില്‍ എന്നെ ക്രുശിക്കുകയും തെറിയഭിക്ഷേകം നടത്തുകയും ചെയ്യുമെന്ന്.ആ കൂട്ടരോടു എനിക്ക് പറയാനുള്ളത് നിങ്ങള്‍ ശാന്തമായി ചിന്തിക്കുക.അതിനു ശേഷം മാത്രം വായ തുറക്കുക.

         ഇവിടെ ഞാന്‍ പ്രതിപാദിക്കുന്ന പ്രശസ്തരില്‍ വിവാദത്തില്‍ പെടാറുള്ള ഒരാളും ഉണ്ടാവില്ല.അങ്ങനെയുള്ളവര്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ഞാന്‍ വിട്ടു കളയുന്നു.ഒന്നുമില്ലെങ്കിലും അവര്‍ അവരുടെ കുടിലത മറച്ചു വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നില്ലല്ലോ.ഇവിടെ ഞാന്‍ ലക്‌ഷ്യം വെക്കുന്നത് പുറമേ വിന്യാനുധിരാരും,ഉള്ളില്‍ പക്കാ ഫ്രോടുകളുമായിട്ടുള്ള ചിലരെ മാത്രമാണ്.അവരുടെ ആരാധകര്‍ ക്ഷമിക്കുക.ഇത് ഇന്ത്യ മഹാരാജ്യമാണ്,ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസ്സരമുണ്ട്.തെറി വിളികേണ്ടാവര്‍ കണ്ണാടി നോക്കി വിളിക്കുന്നതാവും നന്നാവുക(പരസ്യമായി തെറി വിളികാനുള്ള അവകാശം ഇന്ത്യ മഹാരാജ്യത്തില്ല.നിയമം പരിശോധികാവുന്നതാണ്).


രജനികാന്ത്(തമിഴ്‌ സൂപ്പര്‍ താരം)

.മറ്റൊരു വിനയാനുധിനായ കാപട്യ ചക്രവര്‍ത്തി.ആളുകളെ പൊടികയ്യി കാണിച്ചു ആകര്‍ഷിക്കാന്‍ ബഹുകേമന്‍.പൊതുവേ ഇന്ത്യക്കാര്‍ക്ക് വികാരം കൂടുതലും വിവേകം കുറവുമാണ് എന്നത് ചരിത്രപരമായ വസ്തുതയാണല്ലോ.അതിന്‍റെ ഏറ്റവും പാരമ്യമാണ് തമിഴ്‌ ജനതയുടെ കാര്യമെടുത്താല്‍.വെറും ഒരു പീറ സിനിമ താരം മരിച്ചാല്‍ പോലും ആത്മഹത്യ ചെയ്യുന്ന ജനവിഭാഗം.ഹൃദയത്തിന് യാതൊരു കരുതുമില്ലാത്ത ജനത.അതെ സമയം തങ്ങളുടെ വികാരം വ്രണപെടുതുന്നവരെ നിഷ്ടൂരമായി കശാപ്പ് ചെയുന്ന പ്രാകൃതരും.ഇത്രയൊക്കെയാവുന്നു സാധാരണ തമിഴ്‌ ജനതയുടെ വികാര വിചാരങ്ങള്‍.അങ്ങനെയുള്ള ജനതയുടെ ഇടയില്‍ തലയില്‍ അല്‍പ്പം മൂളയും കയ്യില്‍ അത്യാവശ്യം പോടികയ്യുമുള്ള ഒരാള്‍ക്ക്‌ എന്തൊക്കെ ചെയ്യാനാവും എന്ന് ഇദ്ദേഹം തന്‍റെ ജീവിതത്തിലൂടെ കാട്ടി തന്നിരിക്കുന്നു.എഴുപതുകളുടെ മധ്യത്തോടെ ഒരു സാധാ ബസ്‌ കണ്ടറ്ററില്‍ നിന്നും തമിഴ് സിനിമയില്‍ എത്തിയ വ്യക്തിത്വം.ജന്മം കൊണ്ട് ഇദ്ദേഹം ഒരു തമിഴനേയല്ല എന്നുള്ളത് അദ്ദേഹത്തിന്റെ ദശലക്ഷ കണക്കിനു വരുന്ന ആരാധകരായ ഭൂരിപക്ഷത്തിനും ഇപ്പോഴും അറിയില്ല എന്നുള്ളത് മറ്റൊരു യാഥാര്‍ത്യം.വില്ലനായി സിനിമയില്‍ രംഗ പ്രവേശനം ചെയ്ത ഇദ്ദേഹം പതിയെ പതിയെ തന്‍റെ ചില പോടികയ്യ്‌ നമ്പരുകള്‍ പയറ്റി ആരാധകരുടെ ഹൃദയത്തില്‍ പ്രതിഷ്ടിക്കപെടാന്‍ തുടങ്ങി.അഭിനയത്തില്‍ തന്നെ കൊണ്ട് ഒന്നും ചെയാനാവില്ല എന്ന് സ്വയം മനസ്സിലാക്കിയ ഇദ്ദേഹം അതില്‍ വലുതായ പരീക്ഷണങ്ങള്‍ക്ക് നില്‍കാതെ ബുദ്ധിയും വിവേകവും കുറഞ്ഞ അന്നത്തെ സാധാരണ തമിഴ് ജനതയുടെ മനസ്സില്‍ ഇടം തേടാനുള്ള പരീക്ഷണങ്ങള്‍ നടത്തി വന്‍ വിജയം കണ്ടു.സിനിമയില്‍ അരങ്ങേറി പത്തു വര്‍ഷത്തിനകം ആരാധകരുടെ കണ്ണിലുണ്ണിയാവാന്‍ ഇദ്ദേഹത്തിന് സാധിച്ചു.പിന്നീടങ്ങോട്ട് ഇദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ടു പോയത് റോക്കറ്റു വേഗതയിലായിരുന്നു.തന്‍റെ പൊടികയ്യ്കള്‍ കൊണ്ട് അദ്ദേഹം തന്‍റെ ആരാധകരെ മാനസീക അടിമകളാക്കി മാറ്റി.തമിഴ് ജനതയുടെ തമിഴ് വികാരം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് അദ്ദേഹം തന്‍റെ ആരാധകവൃന്ദത്തെ അടിമകളായി നിലനിര്‍ത്തികൊണ്ടേയിരുന്നു.അതിനു വേണ്ടി സ്വന്തം ജന്മനാടിനെ പോലും യാതൊരു ലജ്ജയുമില്ലാതെ തള്ളി പറഞ്ഞു.ആരാധകരെ മയക്കാന്‍ വേഷത്തിലും,ഭാവത്തിലും എപ്പോഴും ഒരു സാധാരണകാരന്‍റെ ഭാവങ്ങള്‍ നിലനിര്‍ത്താന്‍ ഇദ്ദേഹം ശ്രദ്ധിച്ചു.അതിനു വേണ്ടി പൊതു വേദികളില്‍ കഷണ്ടി കയറിയ തലയും വില കുറഞ്ഞ വേഷങ്ങളും മാത്രം ഇട്ടു കൊണ്ട് സ്വയം ഒരു കച്ചവടവസ്തുവായി മാറി.ഇന്ത്യന്‍ ജനതയെ, പ്രത്യേകിച്ചും തമിഴ്‌ ജനതയെ മയക്കാന്‍ ഇതൊക്കെ തന്നെ ധാരാളമാണല്ലോ.പക്ഷെ നാട്ടില്‍ ഇത്രയും സാധാരണ ജീവിതം നയിക്കുന്ന ഇദ്ദേഹം സഞ്ചരങ്ങള്‍ക്കായി പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ സെവെന്‍ സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ താമസിക്കു.വിലകൂടിയ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറുമുള്ളു എന്നാണു കേട്ടിട്ടുള്ളത്.ഇത്രയൊക്കെയായിട്ടും ഇദ്ദേഹം ഇത് വരെ എന്ത് കൊണ്ട് രാഷ്ട്രിയത്തില്‍ വരുന്നില്ല എന്ന് ചിലര്‍ക്ക് സംശയം തോന്നാം(അതാണെല്ലോ നമ്മുടെ രാജ്യത്തെ പതിവ്.സിനിമാക്കാരും,ക്രിക്കറ്റ്‌ കളിക്കാരും അതില്‍ നിന്ന് വിരമിക്കുമ്പോള്‍ കേറി മേയാര്‍ ഉള്ള മേഖലയാനെല്ലോ നമ്മുടെ ജാനാധിപത്യ പ്രസ്ഥാനങ്ങള്‍.ബഹുഭൂരിപക്ഷം വരുന്ന വിഡ്ഢികളായ ജനത അവരെ അതിനു അനുവദിക്കുകയും ചെയ്തിരുന്നു,ചെയ്തു കൊണ്ടേയിരിക്കുന്നു എന്നുള്ളതും ഒരു ചരിത്രപരമായ വസ്തുത).അവിടെയാണ് ഇദ്ദേഹത്തിന്റെ അതിബുദ്ധിയെ നമ്മുക്കു ബഹുമാനിക്കേണ്ടി വരിക.പണ്ട് എം ജി ആര്‍ രാഷ്ട്രീയത്തിലേക്ക് വന്നു വിജയിച്ച കാലമല്ല ഇന്നുള്ളത് എന്ന് ടിയാന് വ്യക്തമായി അറിയാം.എം ജി ആറിന്‍റെ കാലത്ത് ഒരു സിനിമ താരം രാഷ്ട്രിയത്തിലേക്ക്‌ ഇറങ്ങുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് അന്നത്തെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കുടിലബുധി കുറവായത് കൊണ്ട് മാത്രമാണ്.പക്ഷെ ഇന്ന് അതല്ല സ്ഥിതി.ഇന്ന് ഒരു സിനിമ താരം സ്വന്തം താരപ്രഭ ഉപയോഗിച്ച് ജനങ്ങളെ കയ്യിലെടുക്കാന്‍ ശ്രമിച്ചാല്‍ അതിനു തടയിടാന്‍ വേണ്ട സകല കുരുട്ടു ബുദ്ധിയും ഇന്നത്തെ എല്ലാ മുഖ്യധാര രാഷ്ട്രിയ പ്രസ്ഥാനങ്ങല്‍ക്കുമുണ്ട് എന്ന് നമ്മളെക്കാള്‍ നല്ലവണ്ണം ഇദ്ദേഹത്തിന് അറിയാം.അത് കൊണ്ട് മാത്രമാണ് ഇദ്ദേഹം വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് എടുകാതെ ഇത്ര കാലവും നിലകൊണ്ടത്‌.എന്നാല്‍ ഇദ്ദേഹത്തിന്റെ ജനപിന്തുണ പലകാലങ്ങളില്‍ പല രാഷ്ട്രിയ കക്ഷികള്‍ക്കും വേണ്ടി ഉപയോഗിച്ച് സ്വന്തം കാര്യങ്ങള്‍ നടത്തി കൊണ്ടേയിരുന്നു എന്ന് സൂക്ഷമാമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.ഇപ്പം ഏറ്റവും പുതുതായി അറിയാന്‍ സാധിച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ബി ജെ പിയെ സഹായിക്കുമെന്നാണ്.അടുത്ത തവണ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ വരുമെന്ന തോന്നലാവാം ഈ കുടില ബുദ്ധികാരന്‍റെ പുതിയ ചുവടു മാറ്റത്തിന്‍റെ പിന്നില്‍.അല്ലെങ്കിലും സ്വന്തം കാര്യം നടത്തുവാന്‍ മതേതരത്വവും മാങ്ങ തോലിയൊന്നും നോക്കെണ്ടല്ലോ.അതൊക്കെ ഇവിടെയുള്ള വിഡ്ഢി ജനങ്ങള്‍ മാത്രം പറഞ്ഞു നടക്കുന്ന കാര്യങ്ങളാണ് എന്ന് എല്ലാവരെക്കാള്‍ നല്ലവണ്ണം ഇദ്ദേഹത്തിന് അറിയാം.ഇതിലും ബലിയാടുകള്‍ പാവം കഴുതകളായ ജനങ്ങള്‍ മാത്രമാകുന്നു.എന്ത് ചെയ്യാം ഫ്രോടുകളുടെ കീഴില്‍ ജീവിക്കാനായിരിക്കാം നാം ഇന്ത്യക്കാരുടെ എക്കാലത്തെയും വിധി.അത് മുഗളന്മാരായലും,ബ്രിട്ടീഷുക്കാരായാലും,നമ്മുടെ സ്വന്തന്ത്ര ജനാധിപത്യമായാലും, കോരന്‍റെ കഞ്ഞി ഇപ്പോഴും കുമ്പിളില്‍ തന്നെ.

     കണ്ണില്‍ പൊടിയിടുന്ന പ്രശസ്തരുടെ കഥ ഇവിടെ തീരുന്നില്ല.അടുത്ത പ്രശസ്തന്‍റെ ലേഖനവുമായി ഉടനെ തന്നെ ഉണ്ടാകും.അത് വരെ കാത്തിരിക്കുക.ഈ ലേഖനത്തിന്റെ പ്രതികരണം അറിയിക്കാന്‍ മറക്കില്ലല്ലോ.

No comments:

Post a Comment