Saturday 16 November 2013

ന്യൂജനറേഷന്‍ യുവതികള്‍ പുരുഷത്വത്തിന്‍റെ ലക്ഷണമായി മദ്യപാനത്തെ കാണുന്നുവോ?

            പ്രമുഖമായ ഒരു മലയാളം പത്രത്തില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് അവരുടെ ഒരു ദ്വൈവാരികയ്ക്ക് വേണ്ടി നടത്തിയ ഒരു സര്‍വേയില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തു വന്നിരിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇതൊരു യാഥാര്‍ത്യമാണ്. അതെ നമ്മുടെ ന്യൂജനറേഷന്‍ യുവതികള്‍ മദ്യപാനത്തെ പുരുഷത്വത്തിന്റെ ലക്ഷണമായി കണ്ടു തുടങ്ങിയിരിക്കുന്നു. ഇരുപതു വര്‍ഷം മുമ്പ് ശ്രിനിവാസന്‍ വടക്കുനോക്കിയന്ത്രം എന്ന പടത്തില്‍ തമാശക്ക് വേണ്ടി ചേര്‍ത്ത കാര്യം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. ഇന്ന് പല മുന്‍നിര കോളേജുകളിലും മദ്യപാനികള്‍ അല്ലാത്തവരെ പെണ്‍കുട്ടികള്‍ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ് ഉള്ളത്. പലരും ഈ ഒറ്റ കാരണം കൊണ്ട് മാത്രം മധ്യപാനികളായി മാറി എന്നുള്ളതും രസകരവും അതെ സമയം തന്നെ ഭയാനകവുമായ ഒരു യാഥാര്‍ത്യമാണ്

              ഇങ്ങനെ ഒരു മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പരിപൂര്‍ണ്ണ ഉത്തരാവാദിത്വം ഇവിടത്തെ ദ്രിശ്യമാധ്യമാങ്ങള്‍ക്കും ചാനെലുകള്‍ക്കും മാത്രമാണ്.മുമ്പൊക്കെ മധ്യപാനികളെയും മദ്യത്തെയും അറപ്പോടെയും വെറുപ്പോടെയും മാത്രം കണ്ടിരുന്ന നമ്മുടെ ദ്രിശ്യമാധ്യമങ്ങള്‍ ഇപ്പോള്‍ മദ്യത്തെ വാഴ്ത്തി പാടുന്നു.മധ്യപാനികലാത്ത ഒറ്റ നായക കഥാപാത്രവുമും ഇന്നുള്ള ന്യൂജനറേഷന്‍ പടങ്ങളില്‍ ഇല്ല.ഇല്ല എന്ന് മാത്രമല്ല നായകന്‍ തീര്‍ച്ചയായും നല്ലൊരു മദ്യപാനി ആയിരിക്കുകയും ചെയ്യും.നായകന്റെ മദ്യപാനത്തെ പുകഴ്ത്തുന്ന നായികയെയും,രണ്ടു പെഗ് അടിക്കാത്തവന്‍ പുരുഷനാണോ എന്ന് ചോദിക്കുന്ന നമ്മുടെ ന്യൂജനറേഷന്‍ കാമുകിമാരും ഈ പ്രവണതയ്ക്ക് ശക്തമായ പ്രോല്‍സാഹനം നല്‍കുന്നു.ഇപ്പോള്‍ പല പടങ്ങളിലും സ്ത്രികളും മദ്യപിക്കുന്നത് കാണിച്ചു തുടങ്ങിയിരിക്കുന്നു അന്തസോടെ തന്നെ.

         നമ്മുടെ ദ്രിശ്യമാധ്യമങ്ങള്‍ മദ്യത്തെ എതിര്‍ക്കുന്നത് അത് സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാകുന്നു.ദിവസകൂലിക്ക് തൊഴില്‍ ചെയ്യുന്നവന്‍ മദ്യപിക്കുമ്പോള്‍ അതൊരു വിപത്തും സമൂഹത്തിനു ശാപവും എന്ന് പ്രസ്താവിക്കുന്ന മാധ്യമങ്ങള്‍ തന്നെ സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ ഉള്ളവര്‍ അത് ഉപയോഗിക്കുമ്പോള്‍ പുകഴ്ത്തുന്നു വാഴ്ത്തുന്നു.
ഇതിനു തടയിടാന്‍ നമ്മുടെ ന്യൂജനറേഷന്‍ തരൂണിമാണികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.മദ്യപാനം എന്ന ദുശീലാതെ ദയവു ചെയ്തു നിങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്.പുരുഷത്വം കൂടുതല്‍ ഉള്ളവരാണ് കൂടുതലും മധ്യപാനികളായി മാറുന്നത് എന്ന കാര്യം സത്യമായിരിക്കാം.പക്ഷെ മദ്യം ഉപയോഗിക്കാത്ത എല്ലാരും ചാന്തുപൊട്ടുകളാണ് എന്ന ധാരാണ തെറ്റാണ്.യാതൊരു വിലക്കുകലുമില്ലാതെ സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം മദ്യപികാതെ ജീവിക്കുന്ന കുറച്ചു പേര്‍ ഇവിടെ ഉണ്ട്.അവരെ നിങ്ങള്‍ തഴയരുത്.കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ സാമൂഹികവും മതപരവുമായ വിലക്കുകള്‍ കൊണ്ട് ഭയം കൊണ്ടും മദ്യത്തെ മാറ്റി നിര്‍ത്തുന്ന ഒരു വിഭാഗം ഇവിടെ ഉണ്ട്.ആകൂട്ടര്‍ പലരും മനസ്സുകൊണ്ടും,ചിലര്‍ രഹസ്യമായും മദ്യപിക്കുന്നവരുമാണ്.ഈ കൂട്ടര്‍ തികഞ്ഞ മ്ലെച്ചരും ചാന്തുപോട്ടുകലുമാണ്.ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ കപട സദാചാരവാദികള്‍

No comments:

Post a Comment