Friday 22 November 2013

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളി അഭയാര്‍ഥികള്‍ സമം ഗള്‍ഫ്‌ മലയാളികള്‍!

         അതെ ഇതൊരു പരമമായ യാഥാര്‍ത്യമാണ്.കേരളത്തിലെ അന്യസംസ്ഥാന തൊഴില്‍ അഭയാര്‍ഥികളെക്കാള്‍ മോശമല്ലേ ബഹുഭൂരിപക്ഷം വരുന്ന ഗള്‍ഫ്‌ മലയാളി തൊഴിലാളികളുടെ അവസ്ഥ.ആരൊക്കെ എന്തൊക്കെ എതിര് പറഞ്ഞാലും യാഥാര്‍ത്ഥ്യം അതാണ്‌.കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം.അവര്‍ ഇപ്പോഴും ഉള്ളത് അവരുടെ സ്വന്തം രാജ്യത്ത് തന്നെയാണ്.അല്ലെങ്കിലും സത്യത്തിന്‍റെ മുഖം പലപ്പോഴും വിരൂപവും,ഭയാനകവുമാണ്.ഇതിനെ എതിര്‍ക്കുവാന്‍ ചില പ്രവാസികള്‍ സുഹൃത്തുക്കള്‍ തന്നെ തുനിയുമായിരിക്കാം.അവരോടു എനിക്ക് പറയാനുള്ളത് നിങ്ങള്‍ ദയവു ചെയ്തു ഈ ലേഖനം പൂര്‍ണ്ണമായും വായിക്കുക.എന്നിട്ട് മാത്രം പ്രതികരിക്കുക.പ്രതികരണങ്ങള്‍ തീര്‍ത്തും ആരോഗ്യപരമാവും എന്ന് പ്രതീക്ഷിക്കുന്നു.

       ഈ ലേഖനം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് പ്രധാനമായും മൂന്നു കാരണങ്ങളാണ്.ഒന്നാമത്തെ പ്രചോതനം കഴിഞ്ഞ മാസം ഗള്‍ഫില്‍ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ മരിച്ച രണ്ടു മലയാളി സഹോദരങ്ങള്‍ കാരണമാണ്.രണ്ടാമത്തത് ഗള്‍ഫ്‌കാര്‍ക്ക് കല്യാണം കഴിക്കുവാനായി പെണ്ണ് കിട്ടുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു പ്രവാസി മലയാളി പ്രശസ്തമായ ഒരു ഫേസ്ബുക്ക്‌ മലയാളി ഗ്രൂപ്പില്‍ വന്ന ഒരു ജല്പ്പനവും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ്.മൂന്നമാത്തത് ഈയിടെ സച്ചിനു ഭാരതരത്ന നല്‍കിയതിനെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റ്‌ ഇട്ട ശ്രിമാന്‍ ചെറിയാന്‍ ഫിലിപ്പിന്നെ 'സംസ്കാര സമ്പന്നരായ(തന്തയില്ലത്തവന്‍മാര്‍)' ചില മലയാളികള്‍ നടത്തിയ തെറിയഭിക്ഷേകമാവുന്നു(അതില്‍ ബഹുഭൂരിപക്ഷവും പങ്കാളികളായത് ഗള്‍ഫ്‌ പ്രവാസികളാണ് എന്ന യാഥാര്‍ത്യവും.ഈയുള്ളവനും അതിനെതിരെ ഒരു ബ്ലോഗ്‌ എഴുതിയിരുന്നു.അതിലും യാതൊരു കുറവുമില്ലാതെ മലയാളികളുടെ ,പ്രത്യേകിച്ചും ഗള്‍ഫ്‌ മലയാളികളുടെ വീരശൂര സംസ്കാരീക പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു.ആ ബ്ലോഗ്‌ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം http://nallapulli.blogspot.in/2013/11/blog-post_17.html).

        ഏറ്റവും ആദ്യം പറയാനുള്ളത് ആ സെപ്ടിക് ടാങ്ക് ദുരന്തത്തെ പറ്റിയാണ്.ചാനലുകള്‍ സരിതയുടെ പിന്നാലെ പോയതിനാലും,സച്ചിന് അനര്‍ഹമായ ഭാരതരത്നം കൊടുത്തതിന്‍റെയും, അയാളുടെ അവസാന ടെസ്റ്റ്‌ മല്‍സരം എന്ന നാടകത്തിന്‍റെയും പിന്നാലെ ആയതിനാലും ഈ സംഭവം അധികമാരും ശ്രദ്ധിച്ചു കാണില്ല എന്ന് ഉറപ്പാണ്.തീര്‍ത്തും അതിദാരുണമായ ആ സംഭവം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.അത്യാവശ്യം വിധ്യഭ്യാസമുണ്ടായിരുന്ന നമ്മുടെ ആ സഹോദരങ്ങള്‍ക്ക് എന്ത് കൊണ്ട് അറബി നാടുകളില്‍ കേവലം ഒരു കകൂസ്‌ മാലിന്യവാഹകരാവേണ്ടി വന്നു?എന്ത് കൊണ്ട് നാട്ടിലെ മോശമല്ലാതെ കൂലി വിട്ടു ഗള്‍ഫ്‌ നാടുകളില്‍ പോയി തീര്‍ത്തും മോശമായ തൊഴില്‍ സാഹചര്യങ്ങളില്‍ കേവലം ചൊറി പുഴുവിനെ പോലെ ജീവിച്ചു തീര്‍ക്കുന്നു?കേവലം നാമമാത്രമായ കൂലി വ്യത്യാസതിനായി എന്തിനു അവര്‍ സുന്ദരമായ നമ്മുടെ നാട് ഉപേക്ഷിച്ചു പോകുന്നു?ഇതിനെല്ലാം തന്നെ ഉത്തരമുണ്ട്.കേരളത്തിലെ ജനങ്ങള്‍ക്ക്‌ ആവശ്യത്തിന് വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കിയ നമ്മുടെ സര്‍ക്കാരുകളും,സാമൂഹിക അന്തരീക്ഷവും,അവരെയൊക്കെ എങ്ങനെ വേണ്ട രീതിയില്‍ ഉപയോഗിക്കാം എന്ന കാര്യത്തില്‍ ശ്രദ്ധയില്ലാതെ പോയത് ഒന്നാമത്തെ കാരണം.പിന്നെ മറ്റൊരു പ്രധാനപെട്ട കാരണം മലയാളികളുടെ ജന്മസിദ്ധമായ ദുരഭിമാനവുമാകുന്നു.നാട്ടില്‍ അന്തസുള്ള ധാരാളം തൊഴില്‍ ലഭ്യമാണെങ്കിലും അത്യാവശ്യം കുറച്ചു വിദ്യഭ്യാസമുണ്ടെങ്കില്‍ വെള്ള കോളര്‍ ജോലി അല്ലാതെ ബാക്കി ഒരു തൊഴിലും ചെയ്യില്ല എന്ന ദുരഭിമാനം.അങ്ങനെ ദുരഭിമാനമുള്ളവര്‍ തന്നെയാണ് ഏതോ നാട്ടില്‍ പോയി ലോകത്തിലെ എല്ലാ ജനങ്ങളുടെയും അമേധ്യം വൃത്തിയാക്കുന്ന തൊഴിലുകള്‍ പോലും ചെയ്യുന്നു എന്നുള്ളത് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്ന ഒരു യാതാര്‍ത്യവും.

        ഈ അടുത്തകാലങ്ങളിലായി പലരില്‍ നിന്നും കേള്‍ക്കാന്‍ ഇടയായ ഒരു കാര്യമാണ് ഗള്‍ഫ്‌ മലയാളികള്‍ക്ക് പെണ്ണ് കിട്ടാന്‍ പ്രയാസമാകുന്നു എന്നുള്ളത്.ഇതിനെ പറ്റി വിശദമായ ഒരു  അന്വഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ വസ്തുത മനസ്സിലാക്കിയത്.അതെ ഇത് മറ്റൊരു കയ്ക്കുന്ന യാഥാര്‍ത്ഥ്യം!ഗള്‍ഫ്‌ മലയാളികള്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കുവാന്‍ ഇന്ന് ബഹുഭൂരിപക്ഷം മാതാപിതാക്കളും തയ്യാറാവുന്നില്ല.അതിനുള്ള പ്രാധാന കാരണം ഐ ടി മേഘലയില്‍ ധാരാളം യുവാക്കള്‍ വരികയും ഒട്ടു മിക്ക രക്ഷിതാക്കളും ഐ ടി തൊഴിലാളികളുടെ മോഹിപ്പിക്കുന്ന ശമ്പളവും,ജീവിത സാഹചര്യത്തിലും കൂടുതല്‍ ആകൃഷ്ടരാകുന്നു എന്നുള്ളതാണ്.ഈ ഒരു സഹാചാര്യത്തില്‍ സ്വാഭാവികമായി ഗള്‍ഫ്‌ മലയാളികളെ അവര്‍ തഴയുന്നു.പലപ്പോഴും രക്ഷിതാക്കളുടെ ഗത്യന്തരമില്ലാത്ത സാഹചര്യങ്ങളില്‍ മാത്രമാകുന്നു ഗള്‍ഫ്‌ പ്രാവാസികളുടെ വിവാഹ സ്വപ്‌നങ്ങള്‍!

      അവസാനമായി പറയാനുള്ളത് ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ 'സംസ്കാര സമ്പത്തിനെ' പറ്റിയാണ്.കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളിലായി പലപ്പോഴും നാം അത് കണ്ടിട്ടുള്ളതാണ്.സഖാവ് പിണറായി വിജയന്‍റെ മാളിക എന്ന് പറഞ്ഞു കൊണ്ട് ആരുടെയോ വീട് ഫേസ്ബുക്ക്‌ വഴി പ്രചരണം ചെയ്തത് മുതല്‍ തുടങ്ങുന്നു ഇതിന്‍റെ ചരിത്രം.ആ പ്രവൃത്തി ചെയ്ത ആ പ്രവാസി സഹോദരന്‍ ഇനിയും കേസില്‍ നിന്നും മോചിതനായിട്ടില്ല എന്നുള്ളതും യാഥാര്‍ത്ഥ്യം.അതിനു ശേഷവും പല സന്ദര്‍ഭങ്ങളിലും പ്രവാസി മലയാളികളുടെ അതിരുവിട്ട പ്രതികരങ്ങങ്ങള്‍ നാം കാണുകയുണ്ടായി.മുല്ലപെരിയാര്‍ വിഷയത്തിലും,ടി പി വധ കേസികളിലുമൊക്കെ ഈ അമിത പ്രതികാരങ്ങള്‍ നാം കണ്ടിരിക്കുന്നു.നാട്ടില്‍ വസിക്കുന്ന നമ്മള്‍ കുറച്ചു സ്വദേശികള്‍ക്ക് പോലും ഇല്ലാത്ത ഭീതിയും താല്പര്യവുമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ പ്രവാസി സുഹൃത്തുക്കളില്‍ നിന്നും കാണുവാന്‍ സാധിച്ചത്.പ്രതികരണങ്ങള്‍ നല്ലത് തന്നെ.പക്ഷെ അത് അതിര് വിടുമ്പോള്‍ കാര്യങ്ങള്‍ വഷളാവുകയാണ് ചെയ്യാറുള്ളത്.അതിന്‍റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കിയതിനെ വിമര്‍ശിച്ചു ശ്രിമാന്‍ ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ്‌ ചെയ്ത ഒരു ബ്ലോഗില്‍ പ്രവാസി മലയാളികളുടെ തെറിയഭിക്ഷേകം.സമാനമായ ബ്ലോഗ്‌ ബൂലോകത്തില്‍ ഈയുള്ളവന്‍ പോസ്റ്റ്‌ ചെയ്തതിനു ഭൂലോകതിനും കിട്ടി ധാരാളം തെറിയും ഭീഷണിയും.അതില്‍ ചിലര്‍ എന്‍റെ പ്രൊഫൈല്‍ കണ്ടെത്തുകയും വ്യക്തിപരമായി ഭീഷണിപെടുത്തുകയും,തെറിയഭിക്ഷേകം നടത്തുകയും ചെയ്തിരുന്നു.അവരില്‍ എല്ലാവരും തന്നെ പ്രവാസികളായിരുന്നു എന്നുള്ളതാണ് ഏറ്റവും രസകരമായ മറ്റൊരു വസ്തുത.ആ ആവേശത്തിന്റെ പകുതിയെങ്കിലും അവരുടെ ജീവിതത്തില്‍ കാട്ടിയിരുന്നെങ്കില്‍ ഗള്‍ഫ്‌ നാടുകളില്‍ അമേധ്യം കൊരേണ്ട പണിക്ക് ഇവര്‍ക്ക് പോകേണ്ടി വരില്ലായിരുന്നു എന്ന് തോന്നിപോകും വിധമായിരുന്നു അതൊക്കെ.

         ഈ ലേഖനം ഗള്‍ഫ്‌ പ്രവാസികളെ കരിവാരി തേക്കുവാനുള്ളതല്ല.ധാരാളം പ്രവാസികള്‍ നാടിനെയും വീടിനെയും സ്നേഹിച്ചു വളരെ നല്ല നിലയില്‍ ജീവിക്കുന്നു എന്നുള്ളതു വിസ്മരിക്കുന്നില്ല.എങ്കിലും ചില കാര്യങ്ങള്‍ ചൂണ്ടി കാട്ടാതെ നിവൃത്തിയില്ല.ഇത് ഒരിക്കലും മൊത്തത്തിലുള്ള ഒരു അടച്ചക്ഷേപവുമല്ല.

      എന്‍റെ ഈ ലേഖനത്തിനെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ അപേക്ഷിക്കുന്നു.കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഈ ലിങ്ക് നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം http://nallapulli.blogspot.in.

No comments:

Post a Comment