Sunday 16 February 2014

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍ - ഭാഗം 3

           ഈ ലേഖനം വായിക്കുന്നതിനു മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും ഇതിനു മുന്നിലുള്ള രണ്ടു ഭാഗങ്ങളും കൂടി വായിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍ - ഭാഗം 2

         ഇത്തവണ ഈ വിഷയവുമായി വീണ്ടും വരാനുള്ള കാരണം സംസങ്ങ് ഫോണുകളില്‍ അവര്‍ നല്‍കുന്ന ഹാര്‍ഡ്‌വെയര്‍ സ്പെസിഫിക്കേഷനുപയോഗിച്ച് സാധാരണ ജനങ്ങളെയും,താന്‍ വലിയ വമ്പനാണ് എന്ന് കരുതുന്ന അല്പ്പഞാനികലായ, വിഡ്ഢികളായ ചില ടെക്കികളെയും കബളിപ്പിക്കുന്ന രീതിയെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയാണ്.സംസങ്ങ് S4ന്‍റെയും,ഐ ഫോണ്‍ 5Sന്‍റെയും ചില പ്രധാന സ്പെസിഫിക്കേഷനുകള്‍  താരതമ്യ പഠനം താഴെ കൊടുക്കുന്നു.

  • ബാറ്ററി കപാസിറ്റി - സംസങ്ങ് S4 2600 mAhഐ ഫോണ്‍ 5S 1440 mAh
  • സി പി യു ക്ലോക്ക് സ്പീഡ്‌ - സംസങ്ങ് S4 1.9 GHzഐ ഫോണ്‍ 5S 1.3 GHz
  • പ്രോസ്സര്‍ കോര്‍ - സംസങ്ങ് S4 4 coreഐ ഫോണ്‍ 5S 2 core
  • പ്രോസ്സര്‍ അഡ്രസ്‌ സൈസ് - സംസങ്ങ് S4 32 bitഐ ഫോണ്‍ 5S 64 bit
  • മെമ്മറി സൈസ് - സംസങ്ങ് S4 2 GBഐ ഫോണ്‍ 5S 1 GB
  • ക്യാമറ മെഗാപിക്സെല്‍ - സംസങ്ങ് S4 13 mpxഐ ഫോണ്‍ 5S 8 mpx
  • സ്ക്രീന്‍ സൈസ് - സംസങ്ങ് S4 5 inchഐ ഫോണ്‍ 5S 4 inch
  • പുറംചട്ട - സംസങ്ങ് S4 പ്ലാസ്റ്റിക്‌ ഐ ഫോണ്‍ 5S അലൂമിനിയം
      മുകളില്‍ കാണിച്ച സ്പെസിഫിക്കേഷനുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്.സംസങ്ങ് ആപ്പിളിനെകാള്‍ കൂടുതല്‍ വലിപ്പമുള്ള പ്രോസ്സസ്സറും,മെമ്മറിയും,ബാറ്ററിയുമൊക്കെ കൊടുക്കുന്നുണ്ടുയെന്നു.പക്ഷെ എന്നിട്ടുപോലും പ്രവര്‍ത്തനക്ഷമതയില്‍ ആപ്പിളിന്‍റെ ഏഴയലത്ത് എത്താത്തത്തിന്‍റെ കാരണമേന്താണെന്ന് ചോദ്യം വരും.അതുനുള്ള ഏറ്റവും ലളിതവും,ഏതൊരു സാധാരണക്കാരനുപോലും മനസ്സിലാവതക്കവിധത്തിലുള്ള ഉത്തരമിതാണ്.എന്ത് കൊണ്ടാണോ ഒരു പോണ്ണതടിയന്‍  സ്ഥിരമായി വ്യയാമം ചെയ്യുന്ന ഒരു സിക്സ്പായ്ക്ക്കാരന്‍റെ ആരോഗ്യത്തിന്‍റെയും,സൗന്ദര്യത്തിന്‍റെയും ഏഴയാലത്ത് പോലുമേത്തതത്,അതെ കാരണം തന്നെ.സംസങ്ങ് ഫോണുകള്‍ പോണ്ണതടിയന്‍മാരും,ആപ്പിള്‍ ഫോണുകള്‍ സിക്സ്പായ്ക്ക് സുന്ദരന്‍മാരുമാണ്.അതു കൊണ്ടാണ് ആപ്പിള്‍ കൊടുക്കുന്നതിന്‍റെ ഇരട്ടി കപ്പാസിറ്റിയുള്ള ബാറ്ററിയുണ്ടായിട്ടും അതിന്‍റെ ലൈഫിന്‍റെ കാര്യത്തില്‍ സംസങ്ങ് ഫോണുകള്‍ ഐ ഫോണിന്‍റെ അടുത്തെത്താതു.തടിയന്‍മാര്‍ക്ക് കൂടുതല്‍ ഭക്ഷണം വേണമെന്നത് സ്വാഭാവികമാണെല്ലോ.

        ഇതിന്‍റെയൊക്കെ അടിസ്ഥാനകാരണങ്ങളാണ് ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗത്ത് ഞാന്‍ വിശദീകരിച്ചിട്ടുള്ളത്(ഇവിടെ വായിക്കാം സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍).ആ ലേഖനത്തില്‍ കൂടുതലും ടെക്നിക്കല്‍ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് അതു അധികംപേര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല.എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യമെന്ന സാമാന്യ തത്ത്വം തന്നെ ഇവിടെയും വരുന്നു.ആപിളിന്‍റെ ഹാര്‍ഡ്‌വെയറുകളും,സോഫ്റ്റ്‌വെയറുകളും അങ്ങേയറ്റത്തെ സുതാര്യത പുലര്‍ത്തുകയും,കാലാകാലങ്ങളായിട്ടതു നിലനിര്‍ത്തിപോകുന്നവയുമാണ്.ഏറ്റവും ചെറിയ സ്പേസില്‍ കൊള്ളിക്കതക്കവിധത്തിലുള്ളതാണ് ആപ്പിളിന്‍റെ ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍.ആ ഡിസൈനെ പിന്തുണയ്ക്കാന്‍ പുറചട്ടയടക്കം വലിയ ഒരു ഘടകമാകുന്നതും അത് കൊണ്ട് തന്നെ.ഏറ്റവും ചെറിയ സ്ഥലത്ത് ഒതുക്കുന്ന ആപ്പിള്‍ ഹാര്‍ഡ്‌വെയര്‍ അതുകൊണ്ട് തന്നെ ചൂടുനിയന്ത്രണത്തിനായി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നു.അതിനാല്‍ ചൂടു ഏറ്റവും കുറവ് പുറപ്പെടുവിക്കുന്ന ലോഹങ്ങളും,സെമികണ്ടക്ടറുകളും,പി സി ബിയുമോക്കെയാണ്‌ അവര്‍ ഇതിനായി ഉപയോഗിക്കുന്നത്.ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പുറംചട്ടയടക്കം ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്.ചൂടു കഴിവതും നിയന്ത്രിക്കുക വഴി ഊര്‍ജനഷ്ടത്തില്‍ വന്‍കുറവു വരുത്താന്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നു.അതു കൊണ്ടാണ് സംസങ്ങിനെ അപേക്ഷിച്ചു കപ്പാസിറ്റി കുറവായ ബാറ്ററിയിലും അവരെക്കാള്‍ മികച്ച ബാക്ക്അപ്പ്‌ നല്‍കുവാന്‍ ആപ്പിളിനു സാധിക്കുന്നത്.

        ഇതിനു സമമാണ് ബാക്കിയുള്ള കാര്യങ്ങളും.പ്രോസ്സസ്സറിന്‍റെ കോറിന്‍റെ എണ്ണവും,ക്ലോക്ക് സ്പീഡിന്‍റെയും കണക്ക് പറഞ്ഞു ആളുകളെ പറ്റിക്കുന്ന സംസങ്ങ് സത്യം പറഞ്ഞാല്‍ മികച്ച രീതിയില്‍ ആളുകളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.എന്നാല്‍ ശരിക്കും ഗുണകരമാകാവുന്ന കാര്യങ്ങള്‍ നല്‍കുന്നുമില്ല.ആപ്പിള്‍ ഐ ഫോണ്‍ 5S അറുപത്തിനാല് ബിറ്റ്‌ പ്രോസ്സസ്സര്‍ നല്‍കുമ്പോള്‍ സംസങ്ങ് S4 അതിന്‍റെ പകുതിയായ മുപ്പത്തിരണ്ടു ബിറ്റ്‌ ആണ് നല്‍ക്കുന്നത്.സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ആപ്പിള്‍ അറുപതു മീറ്റര്‍ വീതിയുള്ള റോഡു നല്ക്കുമ്പോള്‍ സംസങ്ങ് നല്‍കുന്നത് മുപ്പതു മീറ്റര്‍ മാത്രം വലിപ്പമുള്ള റോഡും.അതായത് പ്രോസ്സസറിലേക്കും അവിടുന്നും തിരിച്ചും പോകുന്ന ഡാറ്റാ ട്രാഫിക്‌ ആപിളിനെ അപേക്ഷിച്ചു സാംസങ്ങിനു ഇരട്ടിയാണ്.അതിനാല്‍ തന്നെ ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടായി ചിലപ്പോള്‍ നീണ്ട ക്യൂ വേണ്ടി വരും.അതിനെ തടുക്കാന്‍ അവര്‍ക്ക് ചെയ്യുന്ന കാര്യമാണ് മെമ്മറി സ്പേസ് കൂട്ടി കൊടുക്കുന്നത്.പക്ഷെ ക്യൂവിനും ഒരു പരുതിയൊക്കെയുണ്ട്.അന്തമായി അത് അങ്ങ് നീണ്ടാലും പ്രശമാണ്.അതിനു സംസങ്ങ് കണ്ടെത്തിയ വേലയാണ് ക്ലോക്ക് സ്പീഡ്‌ കൂട്ടല്‍.അതായത് വണ്ടികളുടെ(ഡാറ്റാകളുടെ) സ്പീഡ്‌ കൂട്ടി വിടുക.അങ്ങനെയും ഒരു പരുതി വരെ ട്രാഫിക് ഒഴിവാക്കാം.പക്ഷെ എന്തൊക്കെയായാലും ഇരട്ടി വീതിയുള്ള റോഡ്‌ നല്‍കുന്ന സൗകര്യത്തിന്‍റെ പത്തിലൊന്ന് ഇവയൊന്നും നല്‍കില്ല.പോരാഞ്ഞിട്ട് അപകടവും കൂടുതല്‍(ഡാറ്റായുടെ കാര്യത്തില്‍ ലോസേജു കൂടുതല്‍).ചുരുക്കി പറഞ്ഞാല്‍ സംസങ്ങ് നാല് പ്രോസ്സറും,രണ്ടു ജി ബി മെമ്മറിയും,ഉയര്‍ന്ന ക്ലോക്ക് സ്പീഡും മുപ്പത്തിരണ്ടു ബിറ്റ്‌ അഡ്രസ്‌ ലൈന്‍ ഉപയോഗിച്ച്  ചെയുന്ന കാര്യങ്ങളുടെ പതിന്മടങ്ങ്‌ ആപ്പിളിന്‍റെ രണ്ടു പ്രോസ്സസ്സര്‍,ഒരു ജി ബി മെമ്മറിയില്‍,കുറഞ്ഞ ക്ലോക്ക് സ്പീഡില്‍ അറുപത്തിനാലു ബിറ്റ്‌ അഡ്രസ്‌ ലൈന്‍ ഉപയോഗിച്ച് ചെയ്യുന്നു.ഇവിടെ കണക്കുകള്‍ വെറും കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള ഒരു ഗിമിക്‌ മാത്രം.പിന്നെ സോഫ്റ്റ്‌വെയറിന്‍റെ കാര്യം കൂടി കണക്കിലെടുത്താല്‍ സംസങ്ങ് വീണ്ടും ചുരുങ്ങും.അപ്പ്ലിക്കേഷനുകള്‍ ജാവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അണ്ട്രോയിട് രീതി തന്നെ അതിന്‍റെ ഏറ്റവും വലിയ പോരായ്മയാവുന്നു(ഇതിന്‍റെ കൂടുതല്‍ വിശദീകാരണം ആദ്യത്തെ ലക്കത്തില്‍ വായിക്കാം  സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍).അതു മറികടക്കാനായി സംസങ്ങ് തന്നെ മുന്‍കൈയെടുത്തു ടൈസണ്‍ എന്ന പേരില്‍(http://en.wikipedia.org/wiki/Tizen) പുതിയ ഒരു ഓപറേറ്റിംഗ് സിസ്റ്റം ഇറക്കുന്നുണ്ട്.അതില്‍ ഉള്ള ഏറ്റവും വലിയ കാര്യം തന്നെ അപ്പ്ലിക്കേഷന്‍ നിര്‍മ്മാണ പ്ലാറ്റ്‌ഫോം ജാവയെ ഒഴിവാക്കി സി,സി പ്ലസ്‌ പ്ലസ്‌ ആക്കി എന്നത് ഇതു വ്യക്തമാക്കുന്നു.

        ഇതു പോലെ ആളെ പറ്റിക്കുന്ന മറ്റൊരു പരിപാടിയാണ് ക്യാമറയുടെ  മെഗാപിക്സെല്‍ എണ്ണം പറഞ്ഞു ഞെളിയുന്നത്.സത്യത്തില്‍ ക്യാമറയുടെ മെഗാപിക്സെല്‍ കൂടിയതുകൊണ്ട് ഫോട്ടോകളുടെ സൈസ് കൂട്ടുക എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല.ക്യാമറയുടെ ഗുണമേന്മ കൂടണമെങ്കില്‍ അതില്‍ ഏറ്റവും പ്രധാനം ലെന്‍സാണ്.ലെന്‍സ്‌ മികച്ചതാവുന്തോറുമാണ് ക്യാമറയുടെ ക്ലാരിറ്റി കൂടുന്നത്.സത്യം പറഞ്ഞാല്‍ മാര്‍കെറ്റില്‍ ഇന്ന് ഇറങ്ങുന്ന ഫോണുകളില്‍ ഏറ്റവും മികച്ച ലെന്‍സ്‌ നല്‍കുന്നത് നോകിയയുടെ ലൂമിയ ഫോണുകലാണ്.ആപ്പിള്‍ പോലും ഈ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്.സംസങ്ങാവട്ടെ അതിന്‍റെ പരിസരത്ത് പോലുമില്ല.അതിനാല്‍ ക്യാമറയുടെ മെഗാപിക്സെല്‍ വെച്ചുള്ള കളി അവിടെ നില്‍ക്കട്ടെ.അത് പമ്പര വിഡ്ഢികളെ പറ്റിക്കാന്‍ വേണ്ടി മാത്രമുള്ള കാര്യമാണ്(സംശയമുള്ളവര്‍ക്ക് ഒരു ഫോട്ടോഗ്രാഫറോടു അന്വഷിക്കാം).

      അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ സംസങ്ങ് അവകാശപെടുന്ന ഒട്ടുമിക്ക സൗകര്യങ്ങളും അനാവശ്യവും,പറ്റിപ്പുമാണ്.പക്ഷെ ഇന്ത്യയെ പോലൊരു മൂന്നാംലോക രാജ്യത്തെ ജനങ്ങളെ തൃപ്തിപെടുത്താന്‍ തക്ക ഒട്ടുമിക്ക കാര്യങ്ങളും അതിലുണ്ട്.ഇന്ത്യക്കാര്‍ പൊതുവേ ഗുണത്തിലല്ല എണ്ണത്തില്‍ കണ്ണുവെക്കുന്നവരാണെന്ന് അവര്‍ക്ക് നന്നായി അറിയാം.മാരുതി പോലുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഓട്ടോമൊബൈല്‍ കമ്പനി പോലും അവരുടെ പരസ്യങ്ങളില്‍ ഇന്ത്യക്കാരുടെ മൈലേജു ഭ്രാന്ത് കാണിക്കുന്നതും ഇതിനുദാഹരനമാണ്.അതിനാല്‍ തന്നെ ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്‌ത്താവിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ ഘടകങ്ങളെക്കാള്‍ വലുത് എളുപ്പത്തില്‍ പാട്ടുകളും,ഫോട്ടുകളും ട്രാന്‍സ്ഫര്‍ ചെയ്യുക,എഫ് എം റേഡിയോ കേള്‍ക്കുക എന്നിവയൊക്കെയാണ്.അതിനാല്‍ തന്നെ മേല്‍ പറഞ്ഞ കാര്യങ്ങള്‍ അത്തരം ഉപഭോക്താവിന് യാതൊരു ചലനവും ഉണ്ടാക്കില്ല.അവര്‍ക്ക് സാംസങ്ങ് പോലുള്ള ഫോണുകള്‍ തന്നെയാണ് മികച്ചത്.പക്ഷെ അതിനെ ആപ്പിളുമായി താരതമ്യം ചെയ്യരുത്.മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്സീനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു.സമാനമായ ചില താരതമ്യങ്ങള്‍ താഴെ കൊടുക്കുന്നു.  

മഹാത്മ ഗാന്ധിയെകാള്‍ മികച്ച രാഷ്ട്രിയ നേതാവാണ് രാഹുല്‍ ഗാന്ധി 

ശ്രീശാന്താണ് സച്ചിനെകാള്‍ മികച്ച ക്രിക്കെറ്റര്‍

അര്‍ച്ചന കവി ഐശ്വര്യ റായിയെക്കാള്‍ സുന്ദരി

ഋതിക് റോഷനെക്കാള്‍ സുന്ദരനായ നടന്‍ ദിലീപാണ്

സംസങ്ങ് ആപ്പിളിനെക്കാള്‍ മികച്ച സ്മാര്‍ട്ട് ഫോണ്‍







Saturday 15 February 2014

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍ - ഭാഗം 2

           ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗം നിങ്ങള്‍ വായിച്ചിരുന്നു എന്ന് കരുതുന്നു http://nallapulli.blogspot.com/2014/02/blog-post_9.html.പ്രതീക്ഷിച്ചതു പോലെ തന്നെ ആണ്ട്രോയിട് ആരാധകര്‍ ഹാലിളകി വരികയും വിഡ്ഢിത്തങ്ങള്‍ വീണ്ടും വീണ്ടും പുലംബുകയും,സമനില തെറ്റിയ ഏതാനും പേര്‍ അവരുടെ വീട്ടുകാരെ വിളിക്കുവാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍(സാമാന്യ ബോധമുള്ള ജനങ്ങള്‍ അതിനെ തെറി എന്ന് പറയും) പോലും ഉപയോഗിച്ചു നിര്‍വൃതിയടയാന്‍ ശ്രമിക്കുകയും ചെയ്തു.അത്തരം വിഡ്ഢിത്തരങ്ങളും,തെറി വിളികളും അര്‍ഹിച്ച അവജ്ഞയോടെ തള്ളി കളയുന്നു.എന്തിരുന്നാലും അപൂര്‍വമായി ചില കാമ്പുള്ള കമന്‍റുകളും കാണുവാന്‍ സാധിച്ചു.അങ്ങനെ കണ്ട ഏതാനും കമന്റുകള്‍ക്കുള്ള വിശദീകരണമാണ് ഇത്തവണ ഇവിടെ പ്രതിപാതിക്കുന്നത്.

          ആദ്യമായി വിശദീകരിക്കാന്‍ പോകുന്നത് ആപ്പിളിന്‍റെ പ്രൊസസ്സര്‍ സംസങ്ങാണ് നിര്‍മിച്ചു നല്‍കുന്നത് എന്ന ആരോപണത്തെയാണ്.ശരിയാണ് ആപ്പിളിന്‍റെ പ്രൊസസ്സര്‍ നിര്‍മിച്ചു നല്‍കുന്നത് സംസങ്ങ് തന്നെയാണ്.പക്ഷെ അതിന്‍റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് ആപ്പിള്‍ തന്നെയാണ്(സംശയമുള്ളവര്‍ക്ക് ഈ ലിങ്ക് പരിശോധിക്കാം http://en.wikipedia.org/wiki/Apple_A6).ഒരു സാഹിത്യകാരന്‍ ഒരു പുസ്തകം രചിച്ചാല്‍ അതിലൊരു പ്രസാധകനുള്ള സ്ഥാനമേന്താണോ അതു മാത്രമാണ് സാംസങ്ങിന് ഇവിടെയുള്ളൂ.എം ടി രചിച്ച രണ്ടാമൂഴമെന്ന നോവല്‍ പ്രസിദ്ധികരിച്ചത് കറന്റ്‌ ബുക്സാണ്.അതിനാല്‍ നാലുകെട്ടിന്‍റെ സ്രഷ്ടാവ് കറന്റ്‌ ബുക്സാണ് എന്ന് പറയുമ്പോലെ പമ്പര വിഡ്ഢിത്തരമാണതു.ആപ്പിളിന് സ്വന്തമായി സെമികണ്ടക്ടര്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയില്ലതതിനാല്‍ അവര്‍ ഡിസൈന്‍ ചെയ്യുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ ഏതെങ്കിലും സെമികണ്ടക്ടര്‍ കമ്പനികള്‍ക്ക് നല്‍കുകയാണ് ചെയ്യാറുള്ളത്.സോണി,മോട്ടോറോള സംസങ്ങ് എന്നിവയൊക്കെയാണ് സെമികണ്ടക്ടര്‍ മേഘലയിലെ അതികായകര്‍.ആപ്പിളിനെ പോലെ ഗുണമേന്മയ്ക്ക് അങ്ങേയറ്റം വില കല്‍പ്പിക്കുന്ന കമ്പനി സംസങ്ങിനെ ഒരു കാര്യം ഏല്‍പ്പിച്ചിട്ടുണ്ടേങ്കില്‍ തീര്‍ച്ചയായും അവര്‍ ആ മേഖലയില്‍ നല്ല നിലവാരം പുലര്‍ത്തുന്നത് കൊണ്ട് തന്നെയാണ്.പക്ഷെ സെമി കണ്ടക്ടര്‍ മേഖലയില്‍ മികച്ച നിലവാരം പ്രകടിപ്പിക്കുന്ന സംസങ്ങ് മറ്റു മേഖലകളിലും അങ്ങനെയാണ് എന്ന് വാദിക്കുന്നത് പമ്പരവിഡ്ഢിത്തമാകുന്നു.അതിനുള്ള ഏറ്റവും വലിയ തെളിവാണ് ആണ്ട്രോയിട് ഫോണുകളില്‍ പോലും സംസങ്ങ് ഒന്നമാതല്ല എന്ന യാഥാര്‍ത്ഥ്യം.ലോകത്തിലെ ഏറ്റവും മികച്ച മൂന്നു ആണ്ട്രോയിട് ഫോണുകള്‍ താഴെ പറയുന്നവയാണ്.

1. വേര്‍ട്ടു - ആഡംബര ഫോണുകളുടെ തമ്പുരാന്‍ എന്ന് വിളിക്കുന്ന ഫോണ്‍.ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും,ദ്രിഡതയുള്ളതുമായ ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനി.ഇങ്ങനെയൊരു ഫോണ്‍ പല സംസങ്ങ് വിഡ്ഢി ആരാധകര്‍ കേട്ടിട്ടുകൂടിയുണ്ടാവില്ല.

2. ഗൂഗിള്‍ നെക്സസ് - ആണ്ട്രോയിട് ഫോണുകളുടെ സ്രഷ്ടാക്കളായ ഗൂഗിളിന്‍റെ പിന്തുണയോടെ എല്‍ ജി ഇറക്കുന്ന ഫോണ്‍.ആണ്ട്രോയിട് ഫോണുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് ഗൂഗിള്‍ നെക്സസാണെന്നു നിസംശയം പറയാം.

3. സോണി എക്സ്പീരിയ - ഇലട്രോണിക്സ് കമ്പനികളിലെ അതികായകന്‍മാരായ സോണിയുടെ മറ്റൊരു മികച്ച സംഭാവന.ഗൂഗിള്‍ നെക്സസ് കഴിഞ്ഞാല്‍ ആണ്ട്രോയിട് ഫോണുകളില്‍ ഏറ്റവും മികച്ചത് സോണി എക്സ്പീരിയ തന്നെ.

          അടുത്തതായി വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ആപ്പിളും സംസങ്ങും തമ്മിലുള്ള കേസുകളെ പറ്റിയുള്ള ആരോപണങ്ങളെയാണ്.അതില്‍ ഒട്ടു മിക്ക കേസുകളും ആപ്പിള്‍ ജയിക്കുകയും സംസങ്ങിനു അതിഭീമമായ നഷ്ടപരിഹാരമടക്കം കൊടുക്കേണ്ടതായും വന്നിട്ടുണ്ട്.അതൊന്നും കാണാന്‍ തയ്യാറല്ലാത്ത സംസങ്ങ് ആരാധകര്‍ അവര്‍ ബ്രിട്ടനില്‍ ഒരു കേസില്‍ നേടിയ നാണം കേട്ട ജയത്തെ കുറിച്ച് മാത്രം പറയുന്നത് ശ്രദ്ധയില്‍ പെട്ടു.സംസങ്ങ് ഉല്‍പ്പന്നങ്ങള്‍ പലതും ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പകര്‍പ്പാണ് എന്ന് ആരോപിച്ചു കൊണ്ട് ആപ്പിള്‍ നല്‍കിയ കേസ് ആണ് അന്ന് തള്ളി പോയത്.അത് തള്ളുവാനുള്ള കാരണമായി ജഡ്ജി വിശദീകരിച്ച കാര്യം എന്ത് കൊണ്ടോ നമ്മുടെ സംസങ്ങ് ആരാധകര്‍ ശ്രദ്ധിച്ചില്ല തോന്നും.സംസങ്ങ് ഉല്‍പ്പന്നങ്ങള്‍ക്കൊന്നും തന്നെ ആപ്പിള്‍ ഉള്‍പ്പന്നങ്ങളുടെ ഗുണമേന്മയില്ലയെന്നും ആയതിനാല്‍ ആപ്പിള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നുമാണ് കോടതി വിലയിരുത്തിയത്(സംശയമുള്ളവര്‍ക്ക് ഈ ലിങ്ക് പരിശോധിക്കാം http://www.bbc.co.uk/news/technology-19989750.ആ കേസിനെ കുറിച്ച് ബി ബി സിയില്‍ വന്ന റിപ്പോര്‍ട്ട്‌ ആണിത്).ശരിയാണ്,അത്തരത്തില്‍ നോക്കുകയാണെങ്കില്‍ കോടതി പറഞ്ഞതാണ് ശരി.ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ എന്തായാലും സംസങ്ങിനുയില്ലായെന്നു അടിവരയിടുന്ന വിധിയാണ് അന്ന് ബ്രിട്ടിഷ് കോടതി നടത്തിയതുയെന്നു വ്യക്തം.

        ഇനി പറയുവാനുള്ളത് ഇരു കമ്പനികളുടെയും ഉല്‍പ്പന്നങ്ങളുടെ വിലയുമായി ബന്ധിപ്പിച്ചു നടത്തിയ ചില താരതമ്യങ്ങളെ കുറിച്ചാണ്.എന്നാല്‍ ഏറ്റവും വലിയ തമാശ ആപ്പിളിന്‍റെ അങ്ങേയറ്റം ഗുണമേന്മയുള്ള ഫോണിന്‍റെയും സംസങ്ങിന്‍റെ പ്ലാസ്റ്റിക്‌ ചട്ടയുള്ളതും, ചൂടാവുന്നതും, കാലക്രമേണ സ്ലോവായി കുഴഞ്ഞു പോകുന്ന ആണ്ട്രോയിട് ഫോണുകളും തമ്മിലുള്ള വിലകള്‍ തമ്മില്‍ കാര്യമായൊരു അന്തരമില്ലയെന്നതാണ്.പതിനാറു ജി ബി ആപ്പിള്‍ ഐഫോണ്‍ 5Sന്‍റെ വില 649 ഡോളറും,ഇറങ്ങിയ വേളയില്‍ സംസങ്ങ് S4ന്‍റെ വില 579 ഡോളറുമാണ്.അതായത് വെറും എഴുപതു ഡോളറിന്‍റെ (4200 രൂപ) വ്യത്യാസം മാത്രം.ഗുണമേന്മ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഈ തുച്ചമായ വ്യത്യാസം ഒന്നും തന്നെയല്ലയെന്ന് മാത്രമല്ല ആപ്പിള്‍ ഉല്‍പ്പന്നങ്ങളാണ് ലാഭം എന്നും പറയേണ്ടി വരും.പിന്നെ ദിവസങ്ങള്‍ കഴിയുതോറും സംസങ്ങ് ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞു കുറഞ്ഞു വരുന്നത് സ്വഭാവികമാനെല്ലോ.ഒരു സംസങ്ങ് ഉല്‍പ്പന്നം ഇറങ്ങുമ്പോള്‍ വാങ്ങുന്നവരെക്കാള്‍ ചുരുങ്ങിയതൊരു പതിനായിരം രൂപയുടെ വില കുറവില്‍ ആറു മാസങ്ങള്‍ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് ലഭ്യമാകും.നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ ഐ ഫോണ്‍ 3 ജി എസ് എന്ന മോഡല്‍ പോലും ഇപ്പോഴും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അയ്യായിരം മുതല്‍ എണ്ണായിരം രൂപ വരെ കൊടുത്തു ആളുകള്‍ വാങ്ങാന്‍ തയ്യാറാകുന്നതും കാണിക്കുന്നത് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അങ്ങേയറ്റത്തെ ഗുണമേന്മ തന്നെയാണ്.ആപ്പിള്‍ കമ്പനി പോലും ചരിത്ര താളുകളിലേക്ക് നീക്കികഴിഞ്ഞ അത്തരം പഴയ ഉല്‍പ്പന്നങ്ങള്‍ പോലും ഇന്നത്തെ പല നൂതന ഫോണുകളെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുയെന്നുള്ളതും വസ്തുതയാണ്.ആ കാലഘട്ടത്തിളിറങ്ങിയ മറ്റു പല  ഫോണുകളും ഇന്ന് അമ്പത് പൈസയ്ക്ക് പോലും എടുക്കാന്‍ ആളെ കിട്ടില്ലയെന്ന കാര്യം കൂടി നമ്മള്‍ ഈ അവസരത്തില്‍ ഓര്‍ക്കണം.

          ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഒരു നിശ്ചിത ജനവിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.ഗുണമേന്മയ്ക്കും,സൗകര്യങ്ങള്‍ക്കും യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലാത്ത ജനങ്ങള്‍ക്ക്‌ വേണ്ടി മാത്രമുള്ളതാണ് ആപ്പിള്‍ ഉത്പന്നങ്ങള്‍.അതിനാല്‍ അത്തരം ജീവിത നിലവാരമുള്ളവര്‍ക്കു മാത്രമേ അതിന്‍റെ ഗുണഫലങ്ങള്‍ ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ.അത് വെറും സാമ്പത്തീകമായ ഒരു ഘടകം മാത്രമല്ല.ടെക്ക്നോളജി ഉപയോഗിക്കുന്ന രീതി കൂടി അതില്‍ ഒരു പ്രധാനമാണ്.ഇന്ത്യകാര്‍ ടെക്നോളജി ഉപയോഗിക്കുന്ന രീതി ഒരിക്കലും ആ ഉല്‍പ്പന്നം ഉണ്ടാക്കിയവര്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത വിധത്തിലാണ്.അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മിസ്സ്‌ കോളുകള്‍.മിസ്സ്‌ കോളുകള്‍ എന്ന സങ്കല്‍പ്പവും,അത് വെച്ച് മാര്‍കെട്ടിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതുമായ ഒരേ ഒരു രാജ്യം ഇന്ത്യയാണ്.മിസ്സ്‌ കോള്‍ കണ്‍സപറ്റ് കൊള്ളാമെങ്കിലും ഇന്ത്യകാരുടെ അത്തരം പല പ്രവണതകളും ദുരുപയോഗം നിറഞ്ഞവയാണ്.പെണ്ണുങ്ങളുടെ കുളിമുറികളിലും,അപകടത്തില്‍ തല ചിന്നി ചിതറി മരിച്ചവരുടെ ശരീരത്തിന്‍റെ ചിത്രങ്ങള്‍ എടുക്കുന്ന തരത്തിലോക്കെയാണ് ഇന്ത്യകാര്‍ ടെക്നോളജി ദുരുപയോഗം ചെയ്യുന്നത്. അങ്ങനെയുള്ള ഇന്ത്യയെ പോലുള്ള ഒരു മൂന്നാംലോക രാജ്യത്തെ സാധാരണക്കാരനെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഇണങ്ങുന്ന കാര്യമല്ല.ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്‌ത്താവിനെ സംബന്ധിച്ച് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ പറയുന്ന ഘടകങ്ങളെക്കാള്‍ വലുത് എളുപ്പത്തില്‍ പാട്ടുകളും,ഫോട്ടുകളും ട്രാന്‍സ്ഫര്‍ ചെയ്യുക,എഫ് എം റേഡിയോ കേള്‍ക്കുക എന്നിവയൊക്കെയാണ്.അവര്‍ക്ക് സാംസങ്ങ് പോലുള്ള ഫോണുകള്‍ തന്നെയാണ് മികച്ചത്.പക്ഷെ അതിനെ ആപ്പിളുമായി താരതമ്യം ചെയ്യരുത്.മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്സീനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു.ബെന്‍സ്‌ കാര്‍ ഉപയോഗിക്കാന്‍ യോഗ്യതയുള്ളവനെ അതിന്‍റെ മഹത്വം മനസ്സിലാവു.ദുര്‍ഗന്ധം വമിക്കുന്ന ഇടുങ്ങിയ മീന്‍മാര്‍ക്കെറ്റില്‍ ജോലി ചെയ്യുന്നവന് ബെന്‍സ്‌ ഒരിക്കലും ഇണങ്ങുകയില്ല.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയിട്ടു കാര്യമില്ലയെന്നു സാരം.

            പിന്നെ ചിപ്പ്സെറ്റിനെകുറിച്ചും,സോഫ്റ്റ്‌വെയറിനെ കുറിച്ചുമൊക്കെ വാചാലരാകുന്ന ചില അല്പ്പജ്ഞാനികളോടായി പറയാനുള്ളത്, നിങ്ങള്‍ ഏതെങ്കിലുമൊരു മൈക്രോപ്രോസ്സര്‍ ഭാഷകളോ,സി പോലുള്ള കമ്പ്യൂട്ടര്‍ ഭാഷകളോമായി ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഒന്നു ഗുസ്തിപിടിച്ചിട്ടു വാ.എന്നിട്ട് മതി ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയെ കുറിച്ചുള്ള ജല്പ്പന്നങ്ങള്‍.ഇലക്ട്രോണിക്സില്‍  ഡയോട് മുതല്‍ മുകളിലോട്ടും,വിവര സാങ്കേതികയില്‍ അസ്സംബ്ലി ഭാഷ മുതല്‍ മുകളിലോട്ടും നല്ലവണ്ണം ഗ്രഹിച്ചു വരുന്ന ഒരാളും ആപ്പിളിനെ ഇകഴ്ത്തി സംസാരിക്കില്ല.നിങ്ങള്‍ക്ക് ഇപ്പോഴും അങ്ങനെ സംസാരിക്കുവാന്‍ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഈ മേഘലയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് കരുതിക്കോളൂ.അങ്ങനെ കരുതാനാവുന്നില്ലയെങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ ഒരു പമ്പര വിഡ്ഢിയാണ് എന്ന വസ്തുത.

Sunday 9 February 2014

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍

         അടുത്തകാലാത്തായി ഏതോ ഒരു വിവരദോഷി സംസാങ്ങ് ഫോണുകള്‍ ആപ്പിള്‍ ഐ ഫോണിനെക്കാള്‍ മികച്ചതാണ് എന്നും അത് തെളിയിക്കാനായി കുറെ വിഡ്ഢിത്തരങ്ങളും പടച്ചു വിട്ടത് വായിക്കാനിടയായി.ആ ലേഖനത്തിനു കമന്റ്‌ അടിച്ചു മറുപടി കൊടുക്കുന്നത് ഒരു വിഡ്ഢിയോടു വേദമോതുന്നതിനു സമമായതിനാല്‍ അതിനു മുതിര്‍ന്നില്ല.ഈ ലേഖനമായികോട്ടെ അതിനുള്ള മറുപടി.

        സ്മാര്‍ട്ട് ഫോണില്‍ എന്ന് മാത്രമല്ല കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളോട് കിടപിടിക്കാന്‍ തക്ക ഒന്നും തന്നെ ഒരു കമ്പനിയും ഇത് വരെ പുറത്തിറക്കിയിട്ടില്ലയെന്നാതാണ് വാസ്തവം.വിവര സാങ്കേതിക മേഖലയില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തരംഗമായി പിറവിയെടുത്തെ ആപ്പിള്‍ കമ്പ്യൂട്ടര്‍സ് എല്ലാ കാലത്തും പുത്തന്‍ സാങ്കേതികവിദ്യകളും,കമ്പ്യൂട്ടര്‍ ഗ്രാഫിക്സും കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.ആപ്പിള്‍ കമ്പ്യൂട്ടര്‍സ് വന്നതിനു ശേഷമാണ് ഹോളിവൂഡിലടക്കം കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് തരംഗം ഉദയം ചെയ്തത് എന്ന് കൂടി അറിയുന്നത് നന്നായിരിക്കും.

      എന്ത് കൊണ്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മികച്ചതാകുന്നു.വെറുതെ മികച്ചത് എന്ന് പറഞ്ഞത് കൊണ്ട് മാത്രം അത് മികച്ചതാവില്ലല്ലോ.കമ്പ്യൂട്ടറാവട്ടെ സ്മാര്‍ട്ട്‌ ഫോണുകളാവട്ടെ അതിലെ അടിസ്ഥാനപരമായി രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്.ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും.ഏറ്റവും സൂതാര്യവും നൂതനമായ ആശയങ്ങളുപയോഗിച്ചു ധാരാളം ഗവേഷണങ്ങള്‍ക്കും,പരീക്ഷണങ്ങള്‍ക്കും ശേഷം വികസിപ്പിച്ചെടുക്കുന്ന അപ്പിളിന്‍റെ ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും പകരമായി നില്‍ക്കാന്‍ മാത്രമുള്ള ഉല്‍പ്പന്നങ്ങള്‍ ലോകത്തെ ഒരു കമ്പനികളും വികസിപ്പിചെടുതിട്ടുമില്ല,ആ രീതിയില്‍ അത്രയും സൂക്ഷമാമായി വികസിപ്പിക്കാന്‍ വേണ്ടിയാരും ശ്രമിച്ചിട്ടുമില്ല.

       സ്വന്തമായി ഒരു ഹാര്‍ഡ്‌വെയര്‍ ആര്‍കിട്ടെച്ചര്‍ ഉള്ളതാണ് ആപ്പിളിന്‍റെ ഏറ്റവും വലിയ മേന്മ.ഉപയോഗിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളുടെ ലോഹങ്ങലടക്കം എതായിരിക്കണം എന്ന് മുന്‍നിശ്ചയിക്കപെടുന്നു.ഏറ്റവും ചുരുങ്ങിയ സ്പേസില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ ആപ്പിള്‍ അന്നും ഇന്നും മികച്ചു നില്‍ക്കാനുള്ള കാരണവും ഇത്തരം സൂക്ഷമമായ തിരഞ്ഞെടുപ്പുകലാണ്.ഉപയോഗിക്കുന്ന കംപോണെടിന്‍റെ വലിപ്പം,ഭാരം,ചൂട് നിയന്ത്രിക്കാനുള്ള കഴിവുകള്‍,കാലാവസ്ഥ വ്യതിയാന സ്വഭാവങ്ങള്‍ എന്നിവയടക്കം ധാരാളം കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് ഉള്‍പ്പെടുത്തുന്നത്.പല സ്ഥലങ്ങളിലുപയോഗിക്കുന്ന സാധനങ്ങള്‍ എന്ന് വെച്ചാല്‍ പുറംചട്ടയടക്കം ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ സൂതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.മറ്റുള്ള കമ്പനികളുടെയും ആപ്പിളിന്‍റെയും ഹാര്‍ഡ്‌വെയറുകള്‍ തമ്മില്‍ കാര്യമായ അന്തരം വരുന്നത് മേല്‍പ്പറഞ്ഞ സൂക്ഷ്മമായ കാര്യങ്ങളിലാണ്.ഫ്ലാഷ് സ്റ്റോറെജു,ഹീറ്റ് മാനേജ്മെന്‍റ്,ലോ പവര്‍ യുസേജ്‌,ഫാസ്റ്റ് ഡാറ്റ ട്രാന്‍സ്ഫര്‍ ബീറ്റ്‌വീന്‍ കംപോണെന്‍റ്സ് എന്നിവയൊക്കെയാണ് ആപ്പിള്‍ ഹാര്‍ഡ്‌വെയറിന്‍റെ പ്രധാനപെട്ട സവിശേഷതകള്‍.

       ഇനി കുറച്ചു സോഫ്റ്റ്‌വെയര്‍ കാര്യങ്ങളാവട്ടെ.ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അതായതു കമ്പ്യൂട്ടരാവട്ടെ,ലാപ്ടോപ്പവട്ടെ,സ്മാര്‍ട്ട്‌ ഫോണുകളാവട്ടെ എല്ലാത്തിന്‍റെയും ഒപെറേറ്റിംഗ് സിസ്റ്റം യുണിക്സ്‌ അതിഷ്ട്ടിതമാണ്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച കെര്‍ണല്‍(ഒപെറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഹൃദയം) ഉള്ളത് യുനിക്സിനാണ് ഉള്ളത്.ലിനക്സ് പോലുള്ള ഓപ്പണ്‍ സോര്‍സ് ഒപെറേറ്റിംഗ് സിസ്റ്റങ്ങളും ഉപയോഗിക്കുന്നത് ഇതേ യുണിക്സിന്‍റെ കെര്‍ണലാണ്.ലോകത്തിലെ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയറില്‍ ലോകത്തിലെ ഏറ്റവും സുതാര്യമായ ഒപെറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ കവച്ചു വെക്കാനായി മറ്റെന്തുവേണമെന്ന് ചിന്തിക്കാവുന്ന കാര്യമേയുള്ളൂ.അത് കൊണ്ട് തന്നെയാണ് എത്ര തന്നെ അപ്പ്ലിക്കേഷനുകള്‍ ഉള്പെടുതിയാലും അങ്ങനെ എത്ര കാലവും ഉപയോഗിച്ചാലും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്ലോ ആവാത്തത്.അണ്ട്രോയിഡാവട്ടെ,വിന്‍ഡോസാവട്ടെ ഒരു നിശ്ചിത പരുതിക്ക് മുകളില്‍ അപ്ലിക്കേഷന്‍സ് ഉള്‍പ്പെടുത്തിയാല്‍ സ്ലോവാകുന്നത് അനുഭവിക്കാന്‍ സാധിക്കും.കാലങ്ങള്‍ കഴിയുതോറും സ്ലോവായികൊണ്ടിരിക്കുകയും ചെയ്യും.

    ഇനി ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അപ്ലിക്കേഷന്‍സിലേക്ക് കടക്കാം.ഏതൊരു ആപ്പിള്‍ ഉല്‍പ്പന്നവും ഡെവലപ്പ് ചെയ്തെടുക്കുന്നത് സി അധിഷ്ട്ടിത പ്ലാറ്റ്‌ഫോര്‍മിലാണ്(ഒബ്ജെക്റ്റീവ് സിയാണ് അതിലേറ്റവും പ്രധാനം).ഡെവലപ്പര്‍മാരെ സംബന്ധിചേടുത്തോളം ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും തമ്മിലുള്ള ആശയവിനിമയങ്ങള്‍ക്ക് സി അതിഷ്ട്ടിത പ്ലാറ്റ്ഫോം നല്‍ക്കുന്ന  സ്വാതന്ത്ര്യം മറ്റൊരു കമ്പ്യൂട്ടര്‍ ഭാഷ പ്ലാറ്റ്‌ഫോമുകള്‍ക്കും നല്‍കുവാന്‍ സാധിക്കില്ല.അതിനാല്‍ തന്നെ മറ്റു പ്ലാറ്റ്‌ഫോമുകളുമായി താരതമ്യം ചെയ്‌താല്‍ സി അടിസ്ഥിത പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കാന്‍ വിഷമവുമാണ്.ആയതിനാല്‍ ഏറ്റവും മികച്ച ഡെവലപ്പര്‍മാരാണ് ഈ മേഖലയില്‍ ഉള്ളത്.പ്ലാട്ഫോം നല്‍ക്കുന്ന ഇത്തരം സ്വാതന്ത്ര്യങ്ങളാണ് ഗ്രാഫിക്സ് പോലുള്ള സുപ്രധാന മേഖലകള്‍ സി അധിഷ്ട്ടിതമാകുന്നത്.ലോകത്തിലേറ്റവും ഉപയോഗിക്കുന്ന ഗ്രാഫിക്സ് ലൈബ്രറിയായ ഓപ്പണ്‍ ഗ്രാഫിക്സ് ലൈബ്രറിയടക്കം വികസിപ്പിച്ചെടുത്തിരിക്കുന്നത് സി അതിഷ്ട്ടിത പ്ലാറ്റ്‌ഫോമിലാണ്.ജാവ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ സിയുടെ സങ്കീര്‍ണ്ണതകള്‍ മറികടക്കുന്നത് അവരുടെതായ ഒരു ചട്ടകൂട് സൃഷ്ട്ടിച്ചു അതിനുള്ളില്‍ മാത്രം ഡെവലപ്പര്‍മാരെ തളച്ചിട്ടാണ്.ഇത്തരം ചട്ടകൂടുകളുള്ളതിനാല്‍ പല നിര്‍ണ്ണായക കാര്യങ്ങളും നേടിയെടുക്കുവാന്‍ വേണ്ടി ചില വളഞ്ഞ വഴികള്‍ ജാവ പോലുള്ള  പ്ലാറ്റ്‌ഫോമുകള്‍ ചെയ്യാറുണ്ട്.നേറ്റിവ് ഫങ്ഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതില്‍ പെടുന്നു.അതിനാല്‍ ഓപ്പണ്‍ ഗ്രാഫിക്സ് അടക്കമുള്ള പല സുപ്രധാന കാര്യങ്ങളില്‍ ജാവ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇത്തരം വളഞ്ഞ വഴികള്‍ ആശ്രയിക്കേണ്ടി വരുന്നു.ഇതൊക്കെ ഫലത്തില്‍ ബാധിക്കുക അപ്പ്ലിക്കേഷനുകളെയാണ്.ആണ്ട്രോയിട് അപ്ലിക്കേഷന്‍സ് എല്ലാം തന്നെ ജാവ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാക്കിയിട്ടുള്ളതാണ്.ആണ്ട്രോയിട് അപ്ലിക്കേഷന്‍സ് ഓടണമെങ്കില്‍ പ്രോസ്സസറും മെമ്മറിയും കുറെയധികം പ്രവര്‍ത്തിക്കണമെന്നു സാരം.പ്രോസ്സസറും മെമ്മറിയും കാണിച്ചുള്ള ആണ്ട്രോയിട് ഫോണുകളുടെ വീമ്പ് പറച്ചിലുകളില്‍ അതിനാല്‍ തന്നെ യാതൊരു കഴമ്പുമില്ല എന്ന് മനസ്സിലാക്കുക.

       അടിസ്ഥാനപരമായി ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങളും,മറ്റു ഉല്‍പ്പന്നങ്ങളുമായി എന്ന് മനസ്സിലാക്കുക.മേല്‍ പറഞ്ഞ കാര്യങ്ങള്‍ പലതും ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിചെടുത്തോളം മനസ്സിലാവുകയുമില്ല അതിന്‍റെ ആവശ്യവുമില്ല.അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ ഏതിലാണോ എളുപ്പത്തില്‍ നടക്കുന്നത് അത് തന്നെ തിരഞ്ഞെടുക്കണം.ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്‌ത്താവിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ ഘടകങ്ങളെക്കാള്‍ വലുത് എളുപ്പത്തില്‍ പാട്ടുകളും,ഫോട്ടുകളും ട്രാന്‍സ്ഫര്‍ ചെയ്യുക,എഫ് എം റേഡിയോ കേള്‍ക്കുക എന്നിവയൊക്കെയാണ്.അതിനാല്‍ തന്നെ മേല്‍ പറഞ്ഞ കാര്യങ്ങള്‍ അത്തരം ഉപഭോക്താവിന് യാതൊരു ചലനവും ഉണ്ടാക്കില്ല.അവര്‍ക്ക് സാംസങ്ങ് പോലുള്ള ഫോണുകള്‍ തന്നെയാണ് മികച്ചത്.പക്ഷെ അതിനെ ആപ്പിളുമായി താരതമ്യം ചെയ്യരുത്.മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്സീനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു.സമാനമായ ചില താരതമ്യങ്ങള്‍ താഴെ കൊടുക്കുന്നു.

മഹാത്മ ഗാന്ധിയെകാള്‍ മികച്ച രാഷ്ട്രിയ നേതാവാണ് രാഹുല്‍ ഗാന്ധി

ശ്രീശാന്താണ് സച്ചിനെകാള്‍ മികച്ച ക്രിക്കെറ്റര്‍

അര്‍ച്ചന കവി ഐശ്വര്യ റായിയെക്കാള്‍ സുന്ദരി

ഋതിക് റോഷനെക്കാള്‍ സുന്ദരനായ നടന്‍ ദിലീപാണ്

സംസങ്ങ് ആപ്പിളിനെക്കാള്‍ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ 

കേരളത്തിലെ ന്യൂനപക്ഷം ചെകുത്താനും കടലിനുമിടയിലോ?

            അതെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തിയാല്‍ മൊത്തത്തില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പ്രത്യേകിച്ച് മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കഷ്ടകാലമാണ് എന്ന് തന്നെ പറയേണ്ടി വരും.ഞാന്‍ പറഞ്ഞു വരുന്നത് വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്‍റെ കാര്യമാണ്.വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആരെയും പിന്തുണയ്ക്കാനാവാത്ത അവസ്ഥയാണ് ആസ്സന്നമായിരിക്കുന്നത്.

            ഏപ്രില്‍ അവസാനത്തോടെ കേരളത്തിലുള്‍പ്പെടെ ഇന്ത്യ മുഴുവന്‍ നടക്കാനിരിക്കുന്ന ചരിത്രപരമായ പാര്‍ലിമെന്‍റെ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണച്ചാലും അത് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആഘാതമുണ്ടാക്കുന്ന ഫലമാവും ഉണ്ടാവുക.രാജ്യമൊട്ടുക്കെ അലയടിക്കുന്ന ഭരണ വിരുദ്ധ കൊടുങ്കാറ്റിനോപ്പം ഭുരിപക്ഷ വോട്ട് ധ്രുവികരണം കൂടി ഉണ്ടായതോടെ അടുത്ത സര്‍ക്കാര്‍ ഭുരിപക്ഷ സമുദായത്തിന്റെ പാര്‍ട്ടിയായ ബി ജെ പി നയിക്കുന്ന എന്‍ ഡി എ തന്നെ രൂപികരിക്കുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.അങ്ങനെ വന്നാല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രിമാന്‍ നരേന്ദ്രമോഡി തന്നെ പ്രധാനമന്ത്രിയുമാവും.അത് തീര്‍ച്ചയായും കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്ന കാര്യവുമല്ല.അതിനാല്‍ തന്നെ അങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാവാതിരിക്കാന്‍ തങ്ങളാലാവുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ മലബാറിലെ ന്യൂനപക്ഷ സമുദായങ്ങള്‍ മുന്നിട്ടു വന്നെ മതിയാവു.

          അങ്ങനെ നോക്കിയാല്‍ കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് യു ഡി എഫിനെ പിന്തുണയ്ക്കുക എന്ന ഒരേയൊരു പോംവഴി മാത്രമേയുള്ളൂ എന്നത് കയ്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.കേരളത്തില്‍ യു ഡി എഫിനെതിരെ അണിനിരയ്ക്കുന്ന എല്‍ ഡി എഫിനെ പിന്തുണച്ചത് കൊണ്ട് അങ്ങ് കേന്ദ്രത്തില്‍ യാതൊരു ഗുണവുമുണ്ടാക്കുകയില്ല എന്ന് അരി ഭക്ഷണം കഴിക്കുന്ന ഏതൊരു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണല്ലോ.അതിനാല്‍ തന്നെ എല്‍ ഡി എഫിനെ ജയിപ്പിച്ചു വിടുന്നത് എന്‍ ഡി എയുടെ സുനാമി തിരമാല പ്രതിരോധികാന്‍ വേണ്ടിയുള്ള അവാസാന ശ്രമങ്ങള്‍ക്ക് ആണിയടിക്കുന്ന പരിപാടിയാവും എന്നുള്ളത് വ്യക്തം.ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് യു ഡി എഫിനെ ജയിപ്പിക്കുക എന്ന ഒരേയൊരു വഴി മാത്രമേയുള്ളൂ.

         എന്നാല്‍ അവിടെയുമുണ്ടൊരു കുരുക്ക്.യു ഡി എഫിനെ ഇവിടത്തെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായം അങ്ങനെ പിന്തുണച്ചാല്‍ എല്‍ ഡി എഫിന് ജയിക്കാന്‍ സാധിക്കുന്ന പകുതി സീറ്റ്‌ എങ്കിലും കുറയുമെന്നുള്ളത് ഉറപ്പാണ്.അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ,അതായത് ഇന്ത്യയിലെ തന്നെ ഇടതു പ്രസ്ഥാങ്ങളുടെ ശവകുഴി വെട്ടാലാവും.നിലവില്‍ കേരളത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന ഇടതു പാര്‍ട്ടിയുടെ ദേശിയ പാര്‍ട്ടിയെന്ന പദവി നഷ്ടപെടുകയും ചെയ്യും.അതിനാല്‍ തന്നെ ഈ വരുന്ന തിരഞ്ഞെടുപ്പ് ഇടതു പാര്‍ട്ടികളുടെ അവസാന കച്ചി തുരുംമ്പാവും.

         ഇടതു പാര്‍ട്ടികളുടെ പതനം ന്യൂനപക്ഷങ്ങള്‍ക്ക് എങ്ങനെ ദോഷം ചെയ്യുമെന്ന് കരുതുന്നുണ്ടാവുമല്ലേ.തീര്‍ച്ചയായും ഇവിടത്തെ തൊണ്ണൂറു ശതമാനം ന്യൂനപക്ഷങ്ങള്‍ക്കും ഇടതു പ്രസ്ഥാനം തങ്ങളുടെ രക്ഷകനാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലായിട്ടില്ല.വെറുതെ പറയുന്നതല്ല, അങ്ങനെ പറയുവാന്‍ കാരണമുണ്ട്.എന്താണെന്ന് വെച്ചാല്‍ ഇവിടെ ഇടതു പക്ഷം എന്ന് അവസാനിക്കുന്നോ അന്ന് മുതല്‍ ആര്‍ എസ് എസ് ശക്തി പ്രാപിക്കും.ഇപ്പോള്‍ ഇടതു ചേരിയില്‍ അണിനിരയ്ക്കുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇവിടത്തെ ഭൂരിപക്ഷ സമുദായ ജനങ്ങളാണ്.ഇടതുപക്ഷം ഇല്ലാതായാല്‍ അവരൊക്കെ വലതു ചെരിയെലെത്തും എന്ന്  നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് മന്ദബുദ്ധിയായത് കൊണ്ട് മാത്രമാണ്.ചുരുക്കി പറഞ്ഞാല്‍ ഇടതുപക്ഷങ്ങളുടെ പതനം കേരളത്തില്‍ ബി ജെ പിയുടെ തുടക്കാമാവും.അങ്ങനെ സംഭവിക്കുന്നത് കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുധായങ്ങള്‍ക്ക് സഹിക്കാനാവുന്ന കാര്യമാണോ എന്ന് അവര്‍ തന്നെ ചിന്തിക്കേണ്ടി വരും.

       അതെ ഇതൊരു യാഥാര്‍ത്യമാണ്.കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായം തീര്‍ച്ചയായും ചെകുത്താനും കടലിനുമിടയിലാണ്.സമീപകാല സംഭവങ്ങളും കൂടി പരിശോധികുകയാണെങ്കില്‍ കേരളത്തിലെ രണ്ടാമത്തെ ന്യൂനപക്ഷ സമുദായം കൂടി ഭൂരിപക്ഷ പാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.എന്ന് വെച്ചാല്‍ കാര്യങ്ങള്‍ ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ പൊതുവേ പിന്നോക്ക അവസ്ഥ നേരിടുന്ന കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായം കൂടുതല്‍ ദുരിതങ്ങളിലേക്ക് നീങ്ങേണ്ടിവരും.ഇപ്പോള്‍ വോട്ടിനായി പുറകെ കൂടിയിരിക്കുന്ന വലതു രാഷ്ട്രിയം ഭാവിയില്‍ അവരെ ചവറ്റുകുട്ടയില്‍ തള്ളുന്ന വിധത്തില്‍ പോലും കാര്യങ്ങള്‍ എത്തും.എല്ലാവര്‍ക്കും വേണ്ടത് വോട്ട് മാത്രമാണല്ലോ.അത് എവിടെ കൂടുതല്‍ കിട്ടുന്നോ അവിടെ പോകും.നാട് ഓടുമ്പോള്‍ നടുവേ എന്നാണല്ലോ പ്രമാണം.