Saturday 29 March 2014

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മലക്കം മറിച്ചില്‍ നായര്‍ സ്നേഹം കൊണ്ടോ?

       കഴിഞ്ഞ കുറെ കാലങ്ങളായി സി പി എമിന്‍റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഈ തിരഞ്ഞെടുപ്പോടെ ഏവരെയും ഞെട്ടിച്ചുകൊണ്ടു(സി പി എമ്മിനെ പോലും) സി പി എം പ്രേമം കാട്ടുന്നതിന്‍റെ കാരണം എന്താവാം എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?സി പി എമ്മിന്‍റെ മോശം നടത്തത്തില്‍ പ്രതിക്ഷേധിച്ച് പാര്‍ട്ടിയെ പോലും തള്ളി പറഞ്ഞു പുറത്തു വന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതു പാര്‍ട്ടിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ശുദ്ധ വിഡ്ഢിത്തരം എന്നു മാത്രമേ പറയാനുള്ളൂ.

      അതെ ചില ബുദ്ധിജീവികള്‍ വിലയിരുത്തുന്നത് ശരിയാണ് എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കു.കണ്ണൂരില്‍ ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ശ്രിമതി ടീച്ചര്‍ നായരായതാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ബെര്‍ലിന്‍ മതില്‍ പൊട്ടിച്ചു പുറത്തുവരാനുള്ള കാരണം എന്നാണു പറയ്‌ക്കനെ വിലയിരുത്തപെടുന്നത്.എത്രയൊക്കെ കമ്മ്യൂണിസം പറഞ്ഞാലും കാരണവരുടെ ഉള്ളില്‍ ഇത്തരം വില കുറഞ്ഞ ജാതിയ ചിന്തകള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നു വെളിപ്പെടുന്നത് ഞെട്ടല്‍ ഉളവാക്കുന്നതാണ്.കണ്ണൂരില്‍ എതിര്‍ സ്ഥാനാര്‍ഥിയായ കെ സുധാകരന്‍ ഈഴവനായതും പിന്തുണയ്ക്കുള്ള വേഗത കൂടിയെന്നുമാണ് വിലയിരുത്തപെടുന്നത്.

     ബുദ്ധിജീവികളുടെ ഈ കണ്ടെത്തെലുകള്‍ തെളിയിക്കുന്നത് ഇത്ര കാലവും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സി പി എം വിരോധത്തിന് പിന്നില്‍ പിണറായി വിജയന്‍ എന്ന ഈഴവ നേതാവിനോടുള്ള അസിഹിഷ്‌ണത ഒന്നു മാത്രമായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.പിണാറായി വിജയനെയും,പി ജയരാജനെയും വിമര്‍ശിക്കുന്ന ആര്‍ജവം എന്തു കൊണ്ടു കോടിയേരി ബാലകൃഷ്ണനെയും ഇ പി ജയരാജനെയും വിമര്‍ശിക്കാന്‍ ഇദ്ദേഹം കാണിക്കാറില്ല എന്നുള്ളതിന്‍റെ ഉത്തരവും ഈ സമീപകാല സംഭവവികാസങ്ങള്‍ നമ്മുക്കു കാട്ടി തരികയും ചെയ്തു.ചുരുക്കി പറഞ്ഞാല്‍ ഈഴവനായ പിണറായി വിജയനു പകരം നായാരായ കോടിയേരിയേയോ,ഇ പി ജയരാജനെയോ പ്രതിഷ്ടിച്ചാല്‍ തീരാവുന്ന ചൊരുക്ക് മാത്രമേ നമ്മുടെ ഈ മാടമ്പി കാരണവര്‍ക്കുണ്ടായിരുന്നുള്ളൂവെന്നു ഇപ്പോള്‍ മനസ്സിലായി.ലാല്‍സലാം (നായന്മാര്‍ക്ക് മാത്രം).

Saturday 22 March 2014

എന്‍റെ ദൈവമേ ഇനി നിങ്ങള്‍ മാത്രം രക്ഷ! ഇങ്ങളുടെ കോട്ടെഷന്‍ ചാര്‍ജ് എത്രയാ?!

          നാള്‍ ഇത് വരെ ഞാന്‍ ഒരു നിരീശ്വരവാദിയായിരുന്നു.എന്നാല്‍ സമീപകാലങ്ങളിലായി ഞാന്‍ എഴുതി വന്ന ചില ലേഖനങ്ങള്‍ എന്നെയും മിക്കാവാറും ദൈവഭക്തനാക്കും.മറ്റൊന്നുമല്ല എന്തോരം തെറിവിളികളാണ് എനിക്കു അതു വഴി വന്നു കൊണ്ടിരിക്കുന്നത്.എനിക്കു മാത്രമല്ല അതു പ്രസിദ്ധീകരിക്കുന്ന പാവം ഭൂലോകത്തിനും കിട്ടിയിട്ടുണ്ട് ധാരാളം പുലഭ്യങ്ങള്‍.എന്തു ചെയ്യാം തെറിവിളികളും,ഭീഷണികളുമൊക്കെയുണ്ടെന്നു കരുതി എഴുതാതിരിക്കാനാവില്ലല്ലോ.എങ്കിലും വധഭീഷണികള്‍ വരെ വരുന്ന സ്ഥിതിയ്ക്കു അല്‍പ്പം കരുതിയിരിക്കുന്നതല്ലേ നല്ലത്.എങ്ങാനും ഏതേലും തലതെറിച്ചവാനു ഹാലിളകി എന്നെയങ്ങു തീരത്തെങ്ങാനും കളഞ്ഞാല്‍, പാവം എന്‍റെ ഭാര്യയ്ക്കും പുള്ളേരുക്കും മാത്രമല്ലേ നഷ്ടമുണ്ടാവു.

         അതു കൊണ്ടു ഞാനൊന്നു തീരുമാനിച്ചു.എനിക്കു ആരുടെയെങ്കിലും സംരക്ഷണം വേണം.അതിനു വേണ്ടി ഒരു ദിവസം നല്ലോണം ഡീസെന്‍റ് ആയി ഒരുങ്ങി പിടിച്ചു അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി നല്ല ഗമയില്‍ ഒരു പത്തു പോലീസുക്കാരുടെ പ്രോട്ടെഷന്‍ കിട്ടുമോ എന്നു ചോദിച്ചു.ചോദ്യം കേട്ടപാടെ അവിടെയിരിക്കുന്ന ഏമാന്‍മാരൊക്കെ എന്നെ അടിമുടിയൊരു നോട്ടം.അവരുടെ നോട്ടത്തില്‍ എന്തോ പന്തികേടു തോന്നിയ ഞാന്‍ മനസ്സില്‍ ആദ്യമായി ഈശ്വരനാമം ഉരുവിട്ടു.'ദൈവമേ പണി പാളിയോ' എന്നായിരുന്നു അപ്പോള്‍ എന്‍റെ മനസ്സിലൂടെ ഓടിയ ഡയലോഗ്.പിന്നീട് ഉണ്ടായ കാര്യങ്ങള്‍ വടക്കുനോക്കിയന്ത്രം പടത്തിലെ പോലീസ് സ്റ്റേഷന്‍ സീനിന്‍റെ തനി പകര്‍പ്പായിരുന്നു.ആകെ മൊത്തം പരിഹാസ അട്ടഹാസങ്ങള്‍.ഇതിനെക്കാള്‍ ഭേദം രണ്ടു തല്ലു കിട്ടുന്നതായിരുന്നു എന്നു തോന്നിപോകുംവിധമായിരുന്നു അതു.ആകെ മൊത്തം ശശിയായ ഞാന്‍ തല കുനിച്ചു സ്റ്റേഷനില്‍ നിന്നു പുറത്തെക്കിറങ്ങി.ശ്ശൊ ജനങ്ങങ്ങളെ സംരക്ഷിക്കേണ്ട പോലീസ് ഏമാന്‍മാര്‍ തന്നെ ഇതുപോലെ തുടങ്ങിയാല്‍ നമ്മളെ പോലത്തെ പാവങ്ങളെന്തു ചെയ്യും?നാടിനു ഒരു ഗുണവുമില്ലാത്ത രാഷ്ട്രീയക്കാരെ സംരക്ഷിക്കാന്‍ ഇവര്‍ക്കൊന്നും ഒരു മടിയുമില്ലല്ലോ.ഇനിയിപ്പം എന്താണൊരു പോംവഴി?

       ഇങ്ങനെ ആലോചിച്ചു വീട്ടിലെത്തിയപ്പോഴായിരുന്നു അവിടെയെന്‍റെ അഞ്ചു വയസുക്കാരന്‍ തല തെറിച്ച മകന്‍റെ പൊട്ടിചിരി കേട്ടത്.അകത്തു കയറി നോക്കിയപ്പോള്‍ ചെക്കന്‍ ഏതോ ഒരു പടം കണ്ടു ചിരിച്ചതാണെന്നു മനസ്സിലായി.അച്ഛന് പ്രാണ വേദന മകനു സിനിമ കാണല്‍.എന്തായാലും ആരെങ്കിലും തല്ലികൊല്ലുമെന്നുറപ്പായി.എന്നാല്‍ പിന്നെ കുറച്ചു ചിരിച്ചിട്ടോക്കെ ചത്തേയ്ക്കാമെന്നു കരുതി ചെക്കന്‍റെ കൂടെ പടം കാണാനിരുന്നു.പടത്തിന്‍റെ പേരു ബോഡി ഗാര്‍ഡ്‌.കൊള്ളാലോ സന്ദര്‍ഭത്തിനു യോജിച്ച പടമെന്നു മനസ്സില്‍ വിചാരിച്ചു ആകാംഷയോടെ പടം കാണാനിരുന്നു.പടം മൊത്തം കണ്ടു കഴിഞ്ഞപ്പോഴേക്കും എന്‍റെ മനസ്സിലൊരു ലഡ്ഡു പൊട്ടി.അതെ സംരക്ഷണത്തിനായി പടത്തിലുള്ളമാതിരി ഗുണ്ടകള്‍ക്കു കോട്ടേഷന്‍ കൊടുക്കുക തന്നെ.സംവിധായകന്‍ സിദ്ധിക്കിനു നന്ദി.എന്തൊരു കാഞ്ഞ ബുദ്ധിയാണ് പഹയന്.

     പക്ഷെ അവിടെയുമൊരു പ്രശ്നമുണ്ടാല്ലോ.ഈ കോട്ടേഷന്‍ തലതെറിച്ചവന്‍മാരെ എങ്ങനെയൊന്നു മുട്ടും.സിനിമയിലൊക്കെ കണ്ട കോട്ടേഷന്‍ക്കാരോക്കെ യാതൊരു വകതിരിവുമില്ലാത്ത അലവലാതികളാണെല്ലോ.അതു പോലത്തവന്‍മാരൊക്കെയാണെങ്കില്‍ നേരിട്ടു കാണുമ്പോഴെന്‍റെ പാന്‍റ് നനയും.എന്തായാലും നനയും എന്നാല്‍ പിന്നെ കുളിച്ചങ്ങു കേറിയേക്കാമെന്നു മനസ്സിലുറാപ്പിച്ചു ഞാന്‍ എന്‍റെ ഒരു മാധ്യമ സുഹൃത്തിനോടു കാര്യങ്ങളങ്ങു പറഞ്ഞു.എന്നിട്ട് എങ്ങനെയെങ്കിലും നല്ലൊരു കോട്ടേഷന്‍ ബോഡിഗാര്‍ഡിനെ എനിക്കായി മുട്ടിച്ചു തരണമെന്നപെക്ഷിച്ചു.മാധ്യമ പ്രവര്‍ത്തകാനായതിനാല്‍ സമൂഹത്തിലെ എല്ലാ അലവലാതികളുമായി അവനു ബന്ധമുണ്ടാവുമെന്നു എനിക്കുറപ്പയിരുന്നു.പക്ഷെ കാര്യങ്ങളൊക്കെ കേട്ടപ്പോഴേക്കും പോലീസ് സ്റ്റേഷനില്‍ വെച്ചു ഏമാന്‍മാരുടെ പൊട്ടിച്ചിരിയുടെ പതിന്‍മടങ്ങോടെയുള്ള അവന്‍റെ അവിഞ്ഞ ചിരിയാണ് കാണേണ്ടി വന്നതു എന്നിട്ടു കുറച്ചു ചീഞ്ഞ ഡയാലോഗുകളും.

"എന്‍റെ പഹയാ ഇതാണ് ഞാന്‍ പണ്ടു മുതലേ പറയുന്നത് നിങ്ങള്‍ യുക്തിവാദികള്‍ മരമണ്ടന്‍മാരാണെന്നു.എടാ നീ എന്തിനാടാ കള്ളും,കഞ്ചാവുമടിച്ചു നടക്കുന്ന പീറ ഗുണ്ടകളെ ഇത്രയും പൈസയും മുടക്കി ബോഡി ഗാര്‍ഡായി വെക്കുന്നത്?എടാ ലോകത്തിലെ ഏറ്റവും വലിയ കോട്ടേഷന്‍കാരനാരാണെനാണ് നിനക്കിനിയുമറിയില്ലേ?എടാ എല്ലാ മതങ്ങളിലെയും ദൈവമാടാ ലോകത്തിലെ ഏറ്റവും വലിയ കോട്ടേഷന്‍ നേതാക്കള്‍."

"എന്തു ദൈവമോ!!!നമ്മള്‍ പണ്ടു പള്ളികൂടത്തിലൊക്കെ പഠിച്ച ദൈവം കരുണാമയനും,ആശരണര്‍ക്ക് അഭയം നല്‍കുന്നവനോക്കെയായിരുന്നല്ലോ.ഇതെപോഴാണു അങ്ങേരു കോട്ടേഷനില്‍ ചേര്‍ന്നത്‌?!"

"ങാ തൊലി.......പള്ളികൂടത്തിലങ്ങനെ എന്തൊക്കെ മണ്ടത്തരങ്ങള്‍ പഠിപ്പിക്കുന്നു.എല്ലാ മതസ്ഥരും ഒരുമയോടെ കഴിയുംവിധത്തിലുള്ള മനോഹരമായ സംവിദാനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളതുയെന്നുമൊക്കെ നമ്മള്‍ പള്ളികൂടങ്ങളില്‍ പഠിച്ചിട്ടില്ലേ?എന്നിട്ടതോകെ സത്യമാണോ?എടാ പള്ളികൂടത്തില്‍ അങ്ങനെ പല വിവരകേടുകളും പഠിപ്പിക്കും.ബുദ്ധിയുറയ്ക്കാത്ത പിള്ളേരോട് എന്തു പറഞ്ഞാലും അവര്‍ തിരിച്ചൊന്നും പറയുകയില്ലല്ലോ.എന്നു വെച്ചു ബുദ്ധിയുറച്ച നമ്മളെപോലുള്ളവരൊക്കെ ഇപ്പോഴും അതൊക്കെ ഓര്‍ത്തിരിക്കാമോ.അല്ലെങ്കിലും പള്ളികൂടങ്ങളിലെ കൊച്ചു കിടാങ്ങലോടാണോ ഇമ്മാതിരി കോട്ടേഷന്‍ കാര്യങ്ങളൊക്കെ പറയുന്നത്.അതൊക്കെ വലുതാവുകുമ്പോഴേക്കും തനിയെ പഠിച്ചോളുമെന്നു ആ പുസ്തകങ്ങലോക്കെ ഉണ്ടാക്കിയവന്മാര്‍ക്കു നല്ലവണ്ണമറിയം.ശരിക്കുമുള്ള ദൈവത്തെ നിനക്കറിയണമെങ്കില്‍ നീ എല്ലാ മതങ്ങളിലേയും മത പ്രഭാഷണങ്ങള്‍ കേള്‍ക്കണം.തന്നെ അപമാനിക്കുന്ന ആളുകളെ നിഷ്ടൂരമായി പക വെച്ചു തകര്‍ക്കുന്ന ദൈവത്തെ നിനക്കവര്‍ പരിചയപെടുത്തി തരുന്നതായിരിക്കും.അതിനുള്ള ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റുപാടില്‍ നിന്നു തന്നെ അവര്‍ കാട്ടി തരികയും ചെയ്യും.സത്യം പറയാല്ലോ എന്‍റെ പൊന്നെ,എത്രയെത്ര അവിശ്വസികളാണെന്നറിയോ ദൈവത്തിന്‍റെ നിഷ്ടൂരമായ പ്രതികാരത്താല്‍ ജീവിതം നശിച്ചുപോയത്.ചിലരെയൊക്കെ തട്ടി കളഞ്ഞിട്ടുപോലുമുണ്ട്.നീയൊക്കെ ഇങ്ങാനെ നിരീശ്വരവാദിയായി നടന്നോ.നിനക്കൊക്കെ എപ്പോ പണി കിട്ടിയാല്‍ മതിയെന്നു ചോദിച്ചാല്‍ മതി.ങാ പോട്ടെ ഇപ്പോഴും വൈകീട്ടില്ല വേഗം പോയി ഏതേലുമൊരു മതത്തിലെ ദൈവത്തെ പോയി പിടിച്ചോളു.പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ.നീ ജനിച്ച മതത്തിലെ ദൈവത്തിനെ തന്നെ പിടിക്കുന്നതാണ് ഏറ്റവും നല്ലത്.അല്ലെങ്കില്‍ ചിലപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടും.നീ ഫേസ്ബുക്കിലൊക്കെ കാണാറില്ലേ അന്യമതത്തിലെ പുരുഷന്‍റെ കൂടെ ഒളിച്ചോടിയ പെണ്ണിന്‍റെ ശവം കിണറ്റിന്നു പൊക്കി എടുക്കുന്ന ഫോട്ടോയൊക്കെ.അതൊക്കെ പുള്ളിക്കാരന്‍ പണി കൊടുക്കുന്നതാണെടാ.പുള്ളിയുടെ സെറ്റപ്പ് നമ്മുടെ അധോലോക രാജാക്കന്‍മാരുടെ അതെ വിധത്തിലാണ്.ഒരിക്കല്‍ ചേര്‍ന്നാല്‍ പിന്നെ അതില്‍ നിന്നും മാറരുത്.മാറിയാല്‍ പൊന്നുമോനെ എപ്പോള്‍ പണികിട്ടിയെന്നു പറയേണ്ടതില്ലല്ലോ."

         അവന്‍ പറഞ്ഞതൊക്കെ അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്ന എന്‍റെ വായിലേക്ക് ഒരു ആയിരം ഈച്ചയെങ്കിലും കടന്നുപോയിട്ടുണ്ടാവണം.അപ്പോള്‍ ഇതൊക്കെയാണല്ലേ ദൈവം.വെറുതെയല്ല എനിക്കിങ്ങനെ ഇടയ്ക്കിയിടയ്ക്കെ പണി കിട്ടുന്നത്.കോട്ടേഷന്‍കാരോടോക്കെ മുട്ടാന്‍ മാത്രമുള്ള പാങ്ങോന്നും എനിക്കില്ലേയെന്‍റെ പോന്നു ദൈവമേ.ഞാന്‍ ഇനിയെന്നും അങ്ങയുടെ ആരാധകനായി,അടിമയായി കഴിഞ്ഞുകൊള്ളാമെ.ഇത്രനാള്‍ നിരീശ്വരവാദം പറഞ്ഞു നടന്നതിനു എന്നോടു ക്ഷമിക്കണമേ.ആട്ടെ എത്രയാണ് അങ്ങയുടെ കോട്ടേഷന്‍ ചാര്‍ജ്?!

കേരളത്തിലെ ഏറ്റവുമധികം ജനങ്ങള്‍ വെറുക്കുന്ന പത്തു രാഷ്ട്രീയ നേതാക്കള്‍

             ഇവിടെ പറയുന്ന രാഷ്ട്രീയക്കാര്‍ ഏറ്റവും മോശം ആളുകളാണെന്നല്ല ഉദ്ദേശിക്കുന്നത്.മറിച്ചു കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വെറുക്കുന്ന രാഷ്ട്രീയകാരെയാണ് ഉദ്ദേശിക്കുന്നത്.സ്വാഭാവികമായും ഈ കൂട്ടത്തിലെ ബഹുഭൂരിപക്ഷവും ഏറ്റവും മോശം ആളുകള്‍ എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.അല്ലായിരുന്നെങ്കില്‍ ഇത്രയധികം ആളുകള്‍ ഇവരെ വെറുക്കില്ലല്ലോ.കേരളത്തില്‍ കാലാകാലങ്ങളിലായി ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളില്‍ നിന്നു മാത്രമാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിട്ടുല്ലാതെന്നു ഏവരും മനസ്സിലാക്കുക.

10. ഇ അഹമ്മദ് 

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ വെറുപ്പ്‌ സമ്പാദിച്ച പാര്‍ട്ടിയായ മുസ്ലിം ലീഗിന്‍റെ അഖിലേന്ത്യ പ്രസിഡന്‍റ്.സ്വതവേ ലീഗ് അണികള്‍ക്ക് അവരുടെ നേതാവെന്ന് വെച്ചാല്‍ ജീവനാണ്(അടിമകള്‍ എന്നു തന്നെ പറയാം).എന്നാല്‍ അങ്ങനെയുള്ള അണികള്‍ പോലും ചവറ്റുകുട്ടയില്‍ തള്ളിയ ഇദ്ദേഹം തീര്‍ച്ചയായും മോശം നേതാക്കളുടെ ആദ്യ പത്തില്‍ ഇടം നേടും.പതിറ്റാണ്ടുകളായി എം എല്‍ ഏയും,എം പി യുമൊക്കെയായി ആളുകളുടെ വോട്ട് കൊണ്ട് വിലസി തിന്നു നടന്ന ഇദ്ദേഹം സ്വന്തം പാര്‍ട്ടി അണികളുടെ പോലും വെറുപ്പ്‌ സമ്പാദിച്ചു കൂട്ടനമെങ്കില്‍ എത്രത്തോളം മോശമാണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.ഇത്തവണ അണികളുടെ ശക്തമായ എതിര്‍പ്പ് മറികടന്നുകൊണ്ട് വീണ്ടും ജനവിധി തേടുന്ന ഇദ്ദേഹത്തിന്‍റെ പ്രതീക്ഷ ഇടതുപക്ഷം എതിരായി നിര്‍ത്തിയ മോശം സ്ഥാനാര്‍ഥിയില്‍ മാത്രമാണ്.പരസഹായം കൂടാതെ ഒന്നു എണീച്ചു നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഈ വയോധികന്‍റെ അധികാരയാര്‍ത്തി തീര്‍ച്ചയായും ബഹുഭൂരിപക്ഷം മലയാളികളുടെയും വെറുപ്പ്‌ സമ്പാദിച്ചിട്ടുണ്ട്.

9. എം എം മണി

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്വതസിദ്ധമായ ബുദ്ധിയില്ലായ്‌മയുടെയും,കാട്ടാളത്തിന്‍റെയും,വൈരൂപ്യത്തിന്‍റെയും ആള്‍രൂപം.മൂന്നാറിലെ കയ്യേറ്റ വിരുദ്ധ നടപടികളില്‍ മുതലാളിമാരുടെ കൂടെനിന്നു ഉദ്യോഗസ്ഥരെയും,പോലീസുകാരെയും,മാധ്യമങ്ങളെയും തെറി പറഞ്ഞും ഭീഷണിപെടുത്തിയും ഒതുക്കാന്‍ മുന്‍കയ്യ് എടുത്തതോടുകൂടി കേരള ജനതയുടെ മനസ്സിലെ കരടായി മാറി ഇദ്ദേഹം.ടി പി ചന്ദ്രശേഖരന്‍റെ നിഷ്ടൂരമായ കൊലപാതകത്തോടനുബന്ധിച്ചു ഇദ്ദേഹം നടത്തിയ വിവാദമായ കൊലവിളി പ്രസംഗവും അതിനെതുടര്‍ന്നുണ്ടായ അറസ്റ്റും ജനങ്ങളുടെ മനസ്സിലെ ഇദേഹത്തോടുള്ള വെറുപ്പിന്‍റെ ആഴം പതിന്മടങ്ങ്‌ വര്‍ധിക്കാനും കാരണമായി.

8. അബ്ദുറഹ്മാന്‍ രണ്ടത്താണി

മറ്റൊരു മുസ്ലിം ലീഗ് മുഖം.വായ്‌ തുറന്നാല്‍ മറ്റുള്ളവരുടെ കുറ്റം മാത്രം പറയുന്ന ഇദ്ദേഹവും കേരളത്തിലെ ജനങ്ങളുടെ വെറുപ്പ്‌ സമ്പാദിച്ചു കൂട്ടുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.പുറമേ മതേതരത്വമൊക്കെ പ്രസംഗിക്കുമെങ്കിലും ഉള്ളില്‍ ശക്തമായ വര്‍ഗീയ അജണ്ട കാത്തുസുക്ഷിക്കുന്ന വ്യക്തിയെന്ന പ്രതീതിയാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും മനസ്സിലുള്ളത്.താന്‍ പ്രധിനീകരിക്കുന്ന വോട്ട് ബാങ്ക് മണ്ഡലത്തിനു പുറമേ എവിടെ മത്സരിച്ചാലും കെട്ടി വെച്ച കാശ് പോലും തിരികെ കിട്ടാത്ത വിധം ജനങ്ങള്‍ കെട്ടുകെട്ടിക്കുന്ന നേതാവ്.

7. ഇ പി ജയരാജന്‍

സ്വന്തം പാര്‍ട്ടിയിലെ ചെറിയൊരു വിഭാഗമോഴികെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും വെറുക്കുന്ന മറ്റൊരു കമ്മ്യൂണിസ്റ്റ്‌ അസുരന്‍.നല്ലത് എന്ന് പറയാവുന്ന യാതൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക്‌ സമ്മാനിക്കാതെ അവരുടെ വെറുപ്പ്‌ മാത്രം സമ്പാദിച്ചുകൂട്ടിയ പ്രത്യേക ഒരു ജന്മം.സംസാരിക്കുന്നത് കൊണ്ട് മാത്രം മനുഷ്യനാണെന്നു വേര്‍തിരിച്ചറിയാവുന്ന ഒരു ജീവന്‍.അല്ലാത്ത പക്ഷം മറ്റേതോ ജിവിയാണെന്നു ആളുകള്‍ തെറ്റിധരിച്ചേനെ.വെറുക്കുവാന്‍ മാത്രം കാരണങ്ങളുള്ള ഇദ്ദേഹത്തെ പറ്റി കൂടുതലെന്തെങ്കിലും പറഞ്ഞു ഈ ലേഖനം വൃത്തികേടാക്കുന്നില്ല.

6. കുഞ്ഞാലികുട്ടി

കേരളത്തിലെ ജനങ്ങള്‍ ഇദ്ദേഹത്തെ വെറുക്കുവാനുള്ള കാരണം ഐസ്ക്രീം പെണ്‍വാണിഭ കേസ് തന്നെ.കേസില്‍ ഇദ്ദേഹം രണ്ടു തവണ കുറ്റവിമുക്താനായെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഇദ്ദേഹത്തെ സംശയതോടു മാത്രമേ കാണുന്നുള്ളൂ.ഒരവസ്സരത്തില്‍ നരേന്ദ്ര മോഡിയെ കുറിച്ച് വരെ അനുകൂലിച്ചു പറഞ്ഞു ന്യൂനപക്ഷ സമുദായങ്ങളുടെ കൂടി വെറുപ്പ്‌ സമ്പാദിച്ചുകൂട്ടി.എങ്കിലും ഈ ലേഖനത്തില്‍ പ്രദിപാധിക്കുന്ന പത്തു പേരില്‍ നല്ല കാര്യങ്ങള്‍ ധാരാളം ചെയ്ത ഒരു വ്യക്തി ഇദ്ദേഹം മാത്രമാണെന്ന് പറയാതിരിക്കാനാവില്ല.കേരളത്തിലെ വ്യവസായ മന്ത്രിയായി ധാരാളം അവസ്സരങ്ങള്‍ ഇദ്ദേഹം സൃഷ്ട്ടിച്ചിട്ടുണ്ടെന്നുള്ള കാര്യം വിസ്മരിച്ചുകൂടാ.

5. ബാലകൃഷ്ണപിള്ള

നേരത്തെ ഇ പി ജയരാജനെ കുറിച്ചേന്തു പറഞ്ഞോ അതിന്‍റെ ഒരു യു ഡി എഫ് മുഖമാണ് ഇദ്ദേഹം.സ്വന്തം മണ്ഡലത്തിലെ ഒരു വിഭാഗം ജനങ്ങലോഴികെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും വെറുക്കുന്ന വ്യക്തിത്വം.കേരളത്തിന്‍റെ തനതായ കുടുംബസങ്കല്‍പ്പത്തിന് ചിന്തിക്കുവാന്‍ പോലും കഴിയാത്ത വിധത്തിലുള്ള കുടുംബമാഹാത്മ്യവും ഇദേഹത്തോടുള്ള ജനങ്ങളുടെ വെറുപ്പിന്‍റെ ആക്കം കൂട്ടുന്നു.ഇടമലയാര്‍ കേസില്‍ കോടതിയാല്‍ ശിക്ഷിക്കപ്പെട്ടു മൊത്തത്തില്‍ ഒരു മൂന്നു മാസമെങ്കിലും ജയിലില്‍ തള്ളപെട്ടതു മാത്രമാണ് ഇദ്ദേഹത്തെകൊണ്ട് കേരളജനതയ്ക്ക് സന്തോഷം പകര്‍ന്ന ഒരേയൊരുകാര്യം.

4. പി സി ജോര്‍ജ്ജ്

വായ തുറന്നാല്‍ ഭരണിപ്പാട്ടു മാത്രം പാടുന്ന ഇദ്ദേഹത്തെ വെറുക്കാന്‍ മറ്റെന്തെങ്കിലുമൊരു കാരണം അന്വഷിച്ച് പോകേണ്ടതില്ല.കേരള രാഷ്ട്രീയത്തിലെ അമേധ്യമെന്ന വിശേഷണമാണ് ജനങ്ങള്‍ ഇദ്ദേഹത്തിന് നല്കിയിട്ടുള്ളത്.അത്രമേല്‍ അസഹ്യമാണ് ഇദ്ദേഹത്തിന്‍റെ വാക്കുക്കള്‍.കാലുമാറാനും,കുതികാല്‍ വെട്ടാനുംമാത്രം അറിയാവുന്ന ഇദ്ദേഹത്തിന്‍റെ ചെയതികള്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കുപോലും ദഹിക്കുന്നവയല്ലയെന്നു പലതവണ കണ്ടതുമാണ്.

3. തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍

ഇദ്ദേഹത്തെ കേരളജനത വെറുക്കുവാനുള്ള പ്രധാന കാരണം താന്‍ വല്യ പൂണ്യത്മാവാണെന്ന തരത്തിലുള്ള ഇദ്ദേഹത്തിന്‍റെ പ്രവൃത്തിയും,സംസാരവുമാണ്.പുറമേ മാന്യതയുടെ പുറമോടി പിടിപ്പിച്ചു നടക്കുന്ന ഇദ്ദേഹം ഉള്ളില്‍ തനി ഫ്രോഡാണെന്നു കഴിഞ്ഞ വര്‍ഷം വിവാദമായ സോളാര്‍ കേസോടുകൂടി ഏവര്‍ക്കും മനസ്സിലായതാണു.അന്നു മുഖ്യമന്ത്രി ശ്രിമാന്‍ ഉമ്മന്‍ചാണ്ടിയെ ഏതോ ഒരു പെന്‍ ഡ്രൈവിന്‍റെ പേരു പറഞ്ഞു കൊണ്ട് നാലാംകിട ബ്ലാക്ക്‌മെയില്‍ നാടകം നടത്തിയതു കേരള ജനങ്ങള്‍ ഒരിക്കലും മറക്കുകയില്ല.തിരുവഞ്ചൂര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ശാലു മേനോന്‍റെ വീട്ടില്‍ നിന്നു ഒരു കരിക്കു കുടിച്ചു നില്‍ക്കുന്ന ഒരു മൂന്നാംകിട പൂവാലനെ അനുസ്മരിപ്പിക്കുന്ന കുപ്രസിദ്ധമായ ആ ചിത്രമാണ് ഇന്ന് ജനങ്ങളുടെ മനസ്സിലുള്ളത്.

2. വി എസ് അച്യുതാനന്ദന്‍

കേരള രാഷ്ട്രിയത്തിലെ തലമൂത്ത കാരണവര്‍.മുന്‍ മുഖ്യമന്ത്രി,ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്,പുന്നപ്ര വയലാര്‍ സമര നായകന്‍ എന്നിങ്ങനെ പൊന്‍തൂവലുകള്‍ ധാരാളമുള്ള ഇദ്ദേഹം ഇന്നു പക്ഷെ കേരള ജനത വെറുക്കുന്ന വ്യക്തിതത്വമാണ്.അവസാരവാദത്തിന്‍റെ അവസാന വാക്കെന്നാല്‍ ഇദ്ദേഹമാണ്.കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന സ്വഭാവം.പി സി ജോര്‍ജ്ജ് കഴിഞ്ഞാല്‍ ഏറ്റവും വൃത്തികെട്ട ഭാഷപ്രയോഗങ്ങള്‍ നടത്തുന്ന രാഷ്ട്രീയ നേതാവ്.ഇദേഹത്തിന്‍റെ ചില പ്രസ്താവനകള്‍ നാലാംകിട ഞരമ്പ്‌ രോഗികളെ പോലും നാണിപ്പിക്കുംവിധമാണ്.താന്‍ എപ്പോഴും ജനപക്ഷതാണു നില്‍ക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വം.പക്ഷെ സ്വന്തം കാര്യ സാധ്യത്തിനായി കൂടെ നില്‍ക്കുന്നവനെപോലും ചതിക്കുന്ന അങ്ങേയറ്റം നീച്ച സ്വഭാവത്തിനുടമ.ഇദ്ദേഹത്തിന്‍റെ അവസ്സരവാദ രാഷ്ട്രീയത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടി പി ചന്ദ്രശേഖരന്‍ വിഷയത്തിലെ മലക്കംമറിച്ചില്‍.പോളിറ്റ്ബ്യൂറോയിലേക്കുള്ള തിരിച്ചുകയറ്റമാണ് ഇദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നു പറയപെടുന്നു.വിശ്വസിച്ചു പിന്നാലെ കൂടിയ അണികളെ നാണിപ്പിക്കും വിധത്തിലുള്ള പ്രവൃത്തി തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ധാരാളം നടത്തിയിട്ടുണ്ട് ഇദ്ദേഹം.ഇദ്ദേഹത്തിന്‍റെ കാപട്യ പ്രവൃത്തികള്‍ പൂര്‍ണ്ണമായും വിവരിക്കാന്‍ നിന്നാല്‍ മറ്റൊരു മഹാഭാരതം വേണ്ടിവരുമെന്നതിനാല്‍ കാര്യങ്ങള്‍ ചുരുക്കുന്നു.എങ്കിലും ഒരു കാര്യമുറപ്പാണ്.കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇദ്ദേഹത്തെ വെറുക്കുന്നു.അറപ്പോടെ മാത്രമേ ഇദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ഇനി കേരളജനത വീക്ഷിക്കുകയുള്ളൂ.

1. ശശി തരൂര്‍

കേരള ജനതയുടെ അതിപ്രശസ്തമായ 'ശശി' തമാശകളുടെ നായകനെ അനുസ്മരിപ്പിക്കുന്ന വ്യക്തിത്വം.തൊലികട്ടിയില്‍ ഇദ്ദേഹത്തെ വെല്ലാന്‍ കാണ്ടമൃഗത്തിനുപോലുമാവില്ല.മഹാഭാരതത്തിലെ ശികണ്ടിയെ അനുസ്മരിപ്പിക്കുന്ന രൂപഭാവമുള്ള ഇദ്ദേഹത്തിന്‍റെ ചെയ്തികള്‍ പക്ഷെ മുകളില്‍ പറഞ്ഞ എല്ലാ വ്യക്തികളെക്കാളും ഗുരുതരമായതാണ്.മുമ്പ് യു എന്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ആ പദവിയിലെത്തിയത് പിന്‍വാതിലിലൂടെയാണെന്ന വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.അവിടുന്ന് നേരെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലെക്കു പറന്നിറങ്ങിയ ഇദേഹത്തിന്‍റെ പ്രവൃത്തികള്‍ ഏറ്റവും ഉളുപ്പുകേട്ട കോണ്‍ഗ്രസുക്കാരനെ പോലും നാണിപ്പിക്കും വിധമായിരുന്നു.ഐ പി എല്‍ അഴിമതി,സുനന്ദ പുഷ്ക്കര്‍ വിവാദ വിവാഹം,പാക്‌ ചാര സംഘടനയായ ഐ എസ് ഐ ബന്ധം ആരോപിക്കപെട്ട മെഹര്‍ താരാറുമായുള്ള അവിഹിത ബന്ധരോപണം ,സുനന്ദ പുഷ്കരിന്‍റെ ദുരൂഹ മരണം അങ്ങനെ ഇദ്ദേഹത്തിനെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനവധി കാര്യങ്ങളുണ്ട് കേരള ജനതയുടെ മനസ്സില്‍.ഇതു വരെ കേരളത്തിലെ ഒരു മുഖ്യധാര രാഷ്ട്രീയക്കാരനും നേരിടേണ്ടി വരാത്ത വിധത്തിലുള്ള പാകിസ്ഥാന്‍ ബന്ധം പോലുള്ള അതീവ ഗുരുതരമായുള്ള ആരോപണങ്ങള്‍ ഇദ്ദേഹത്തെ ഏറ്റവുമധികം ആളുകളുടെ ഇടയില്‍ വെറുക്കപെട്ടവനാക്കുന്നു.അതിനാല്‍ ഒന്നാം സ്ഥാനതിനര്‍ഹന്‍ ഇദ്ദേഹം തന്നെ.

Friday 21 March 2014

ട്വന്റി ട്വന്റി ലോകകപ്പ്:ഇന്ത്യക്ക് പാകിസ്ഥാനുമേല്‍ അത്യുജ്വല വിജയം

          നാലാം ട്വന്റി ട്വന്റി  ലോകകപ്പിലെ സൂപ്പര്‍ പത്തു മത്സരത്തിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് പാകിസ്ഥാനുമേല്‍ അത്യുജ്വല വിജയം.ഒമ്പത് പന്ത് ബാക്കി നില്‍ക്കെ ഏഴു വിക്കെറ്റിനാണ് ഇന്ത്യയുടെ ആധികാരിക വിജയം.വിജയത്തോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കരുത്തുള്ള ടീം തന്നെയാണ് താങ്കളുടെതെന്നു ധോണിക്കും സംഘത്തിനും അഭിമാനിക്കാം.തോല്‍വിയോടെ മരണ ഗ്രൂപ്പിലെ മുന്നോട്ടുള്ള പ്രയാണത്തിനു പാകിസ്ഥാന് ദുര്‍ഘടമാകും.ആസ്ട്രലിയയും,നിലവിലെ ചാംപ്യന്‍മാരായ വിന്‍ഡീസും അടങ്ങുന്ന ഗ്രൂപ്പില്‍ പാകിസ്ഥാന്‍റെ വരും മല്‍സരങ്ങള്‍ കടുപ്പമേറിയതാവുമെന്നതില്‍ തര്‍ക്കമില്ല.

        ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ച തീരുമാനം അക്ഷരം പ്രതി ശരിവെക്കും തരത്തിലായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനം.സമീപകാലങ്ങളായി വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഇന്ത്യന്‍ ബോളിങ്ങിന്‍റെ ഉജ്വലമായ മറുപടി കൂടിയാവുന്നു ഇന്നത്തെ പ്രകടനം.ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ വിയര്‍ക്കുന്ന പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍മാരെയാണ് കളിയിളുടനീളം കാണുവാന്‍ സാധിച്ചത്.അതുകൊണ്ടു തന്നെയാണ് 130 എന്ന ദുര്‍ബലമായ സ്കോറില്‍ പാകിസ്ഥാന്‍ ഒതുങ്ങി പോയത്.മറുപടി ബാറ്റിങ്ങിനു ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപണര്‍മാരായ ശിഖര്‍ ധവാനും,രോഹിത്‌ ശര്‍മ്മയും മികച്ച തുടക്കം തന്നെ നല്‍കി.സ്കോര്‍ പിന്തുടരുന്ന ഒരു ഘട്ടത്തില്‍ പോലും പാക്‌ ബോളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് വെല്ലുവിളിയായില്ല.ധവാന്‍,രോഹിത്‌ ശര്‍മ്മ,യുവരാജ്‌ എന്നിവരുടെ വിക്കറ്റുകള്‍ പോയെങ്കിലും സുരേഷ് റൈനയും വിരട്ട് കൊഹ്ലിയും ഇന്ത്യയെ വിജയിത്തിലെക്കെത്തിച്ചു.അമിത്‌ മിശ്രയാണ് കളിയിലെ കേമന്‍.പൊതുവേ വെള്ളിയാഴ്ച ദിവസങ്ങളില്‍ പാകിസ്ഥാനെ തുണയ്ക്കാറുള്ള ഭാഗ്യം ഇത്തവണ എത്തിയില്ലയെന്നതും ഇന്നത്തെ കളിയിലെ സവിശേഷതയായി.

Sunday 9 March 2014

അമൃതാനന്ദമയീ വിവാദം ഒരു സാധാരണക്കാരന്റെ കണ്ണുകളിലൂടെ

       കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെട്ട വിഷയമേതാണെന്ന് ചോദിച്ചാല്‍ ഒറ്റ നിമിഷം കൊണ്ട് ഉത്തരം പറയുവാന്‍ സാധിക്കും.അമൃതാനന്ദമയീ വിവാദം തന്നെയാണയത്.ലോകസഭ തിരഞ്ഞെടുപ്പും,കസ്തൂരിരംഗനുമൊക്കെ ഉച്ചസ്ഥായയില്‍ എത്തിയ ഈ വേളയില്‍  പോലും അതിനേക്കാളൊക്കെ ചര്‍ച്ച ചെയ്യത്തക്ക വിധത്തിലാണ് അമൃതാനന്ദമയീ വിവാദം കത്തി പടരുന്നത്.കാര്യം ഇതൊക്കെയാണെങ്കിലും ഈ വിവാദം ഒരു ബഹുഭൂരിപക്ഷം വരുന്ന നിക്ഷ്പക്ഷരായ ശരാശരി മലയാളികളുടെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ എങ്ങനെയാവുമെന്നു വിവാദം ആളികത്തിക്കുന്ന മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

     അമൃതാനന്ദമയീ മടത്തിലെ ഒരു മുന്‍ ശിഷ്യയുടെ ആത്മകഥയായ ഹോളി ഹെല്‍ എന്ന പുസ്തകത്തിലൂടെ ഉടലെടുത്ത ഈ വിവാദം പടര്‍ന്നു തുടങ്ങിയിട്ട് രണ്ടാഴ്ചയാവുന്നതെയുള്ളൂ.വിവാദം ഉണ്ടാക്കിയവര്‍ ആത്മകഥയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വിശ്വസിക്കുന്ന വിഭാഗങ്ങളാണ്‌ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.ഈ വിവാദം പുറത്തുകൊണ്ടുവരാന്‍ മുന്‍കയ്യെടുത്ത മൂന്നു ചാനലുകള്‍ മീഡിയവന്‍,ഇന്ത്യ വിഷന്‍,റിപ്പോര്‍ട്ടര്‍ എന്നിവയാണ്.ഇത്തരം വലിയ വിവാദങ്ങള്‍ ഉണ്ടായാല്‍ ഒരു ദിവസത്തിനകം തന്നെ മലയാളത്തിലെ എല്ലാ ചാനലുകളും മത്സരിച്ചു പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാന്‍ ഓടി നടക്കുന്നതാണു നമ്മള്‍ ഇതു വരെ കണ്ടിട്ടുള്ളത്.പക്ഷെ ഈ സംഭവത്തില്‍ ശ്രദ്ധിക്കേണ്ട വസ്തുത കേരളത്തിലെ സംസ്കാരത്തിന്‍റെ തന്നെ ഭാഗമായി മാറിയ പ്രമുഖ മാധ്യമങ്ങളായ മലയാള മനോരമയും,മാതൃഭുമിയും ഈ വിഷയത്തില്‍ തീരെ പ്രാധാന്യം നല്‍കുന്നില്ലയെന്നതാണ്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നമ്മുടെ പ്രമുഖ മാധ്യമങ്ങള്‍ ഈ വിവാദത്തെ അവജ്ഞയോടെ മാറ്റി നിര്‍ത്തുന്നതാണ് കാണുന്നത്.ഇതില്‍ നിന്നും ഒരു ശരാശരി മലയാളികള്‍ എന്ത് വിലയിരുത്തും?നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള മാധ്യമങ്ങള്‍ ശ്രദ്ധിക്കാത്ത ഈ വിവാദം അടുത്ത കാലങ്ങളിലായി പൊട്ടി മുളയ്ക്കപെട്ട,വിവാദങ്ങളും,അശ്ലീലവും മാത്രം വാര്‍ത്തകളാക്കി,പരസ്യ വരുമാനം മാത്രം ലക്ഷ്യ വെക്കുന്ന,യാതൊരു മൂല്യവും പിന്തുടരാത്ത ഈ ന്യൂ ജനറേഷന്‍ മാധ്യമങ്ങള്‍ മാത്രം ആഘോഷിക്കുന്നതില്‍ എന്തോ ഒരു പന്തികേടു മണക്കുന്നില്ലേ എന്നു തന്നെയാണ്.

        സാധാരണക്കാര്‍  ഈ വിവാദത്തെ സംശയിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണയിതു തന്നെയാണ്.കൂടാത്ത വേറെയും ധാരാളം കാര്യങ്ങള്‍ കൂടിയുണ്ട് ഈ വിവാദത്തെ അവിശ്വസിക്കാന്‍.അതില്‍ പലതും അമൃതാനന്ദമയീ ഭക്തര്‍ ഉന്നയിക്കുന്ന ചില ആരോപണങ്ങള്‍ തന്നെയാണ്.ഈ വാര്‍ത്ത ആഘോഷിക്കുന്ന മാധ്യമങ്ങള്‍ അമൃതാനന്ദമയീയെ പോലുള്ള വ്യക്തികളുടെ എതിരാളികളാണെന്നത് ഏതു കൊച്ചു കുട്ടിക്ക് പോലും മനസ്സിലാക്കാവുന്ന കാര്യമാണ്.ഇന്ത്യന്‍ നിയമങ്ങളെ പോലും വെല്ലുവിളിക്കുന്ന തത്വശാസ്ത്രം പുലര്‍ത്തുന്നവരാണ് എന്നു കേരള സര്‍ക്കാര്‍ തന്നെ അടുത്തിടെ ഹൈകോടതിയില്‍ വിശേഷിപ്പിച്ച ജമാഅത്തെ ഇസ്ലാമിയെന്ന സംഘടന നടത്തുന്ന മീഡിയവണ്ണും,ബാംഗ്ലൂര്‍ തീവ്രവാദി ആക്രമണത്തില്‍ പിടിക്കപെട്ടു മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കോടതിയില്‍ ജാമ്യം നല്‍കരുതെന്നു വാദിക്കുകയും,അതിനെ പൂര്‍ണ്ണമായും അങ്ങികരിച്ചു കോടതി ജാമ്യം നിഷേധിക്കതക്ക ഗുരുതരമായ കുറ്റാരോപിതരായി വിചാരണ തടവുക്കാരായി കഴിയുന്നയാളുകളുടെ മനുഷ്യാവകാശത്തെ സംരക്ഷിക്കാന്‍ വേണ്ടി വാര്‍ത്ത പരമ്പര തന്നെ നടത്തിയ ഇന്ത്യവിഷനും,ചില തീവ്രവാദ സംഘടനകളുടെ സംഭാവനകള്‍ കയ്യ്പറ്റിയിട്ടുണ്ടോ എന്ന സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന,എന്‍ ഐ എ അടക്കം നിരീക്ഷിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലും,  അമൃതാനന്ദമയീയെ പോലുള്ളവരെ വിവാദത്തില്‍ വലിച്ചിടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതില്‍ ചില സ്ഥാപിത താല്‍പ്പര്യങ്ങളില്ലേയെന്നു അരിഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും സ്വാഭാവികം മാത്രമാണ്.

      മറ്റൊരു ശ്രദ്ധിക്കേണ്ട വസ്തുത ഈ വിവാദമുടലെടുത്ത സമയമാണ്.ഈ പറയുന്ന പുസ്തകം ഇറങ്ങിയിട്ട് ആറു മാസത്തില്‍ കൂടുതലായിരിക്കുന്നു.ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ രേഖപെടുത്തിയിട്ടും ഈ പുസ്തകം വിവാധമാവാന്‍ എന്തിനു കാലതാമസം വന്നുയെന്നതു സംശയത്തിന്‍റെ ആക്കം കൂട്ടുകയാണ്.പ്രത്യേകിച്ച് ലോകസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസ്സരം തന്നെ വിവാദമുണ്ടായ പശ്ചാത്തലം സംശയിക്കേണ്ടിയിരിക്കുന്നു.

      ആദ്യ രണ്ടു ദിവസങ്ങള്‍ ഈ മൂന്നു മാധ്യമങ്ങള്‍ മാത്രമാണ് വിവാദം ആഘോഷിച്ചതെങ്കില്‍ അതിനു ശേഷം സി പി എമിന്‍റെ കൈരളി ചാനലും ഈ വിവാദം ഏറ്റെടുക്കുന്നത് കാണാന്‍ സാധിച്ചു.അമൃതാനന്ദമയീ ഭക്തര്‍ ആരോപിക്കും പോലെ മമ്മൂട്ടിയെന്ന ഒരു മുസ്ലിം ചെയര്‍മാന്‍ ആയ ചാനല്‍ ആയതിനാലാണ് കൈരളി ഈ വിവാദം ആഘോഷിക്കുന്നത് എന്നു ഒരു സാധാരണ മലയാളികള്‍ വിശ്വസിക്കില്ല.ഇത്തരം നാലാംകിട മതഭ്രാന്ത് വെച്ചു പുലര്‍ത്തുന്നയാളാണ് മമ്മൂട്ടിയെന്നത് ഇടുങ്ങിയ ചിന്താഗതിക്കാരായ ആളുകള്‍ മാത്രമേ വിശ്വാസിക്കു.പക്ഷെ കൈരളി ചാനല്‍ ഇതു ഏറ്റെടുത്തതിനു രാഷ്ട്രീയപരമായ ചില കാരണങ്ങളുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.അത് മറ്റൊന്നുമല്ല ചിര വൈരികളായ മലയാള മനോരമയും,മാതൃഭുമിയും സ്വികരിക്കുന്ന അതെ നിലപാട് തന്നെ പാര്‍ട്ടി മാധ്യമവും സ്വികരിക്കുന്നുയെന്ന ആരോപണം വന്നു തുടങ്ങയത്തില്‍ പിന്നെയാണ് ഇലയ്ക്കും മുള്ളിനും കേടുപാട് വരാത്ത വിധത്തില്‍ വെറും ഒരു ഇന്റര്‍വ്യൂ മാത്രം പ്രക്ഷേപണം ചെയ്തു കൊണ്ട് പാര്‍ട്ടി ചാനല്‍ സാധാരണ ജനങ്ങള്‍ക്ക്‌ മുന്നില്‍ നല്ലപിള്ളയായത്.

      മലയാള മനോരമയും,മാതൃഭുമിയും,നമ്മുടെ സര്‍ക്കാരും,പ്രതിപക്ഷവും,കോടതിയും,പോലീസും ഈ വിവാദങ്ങള്‍ ശ്രദ്ധിക്കാത്ത കാലത്തോളം സാധാരണ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ലയെന്നുള്ളതുറപ്പാണ്.ഇപ്പോള്‍ വിവാദം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ എന്തായാലും സാധാരണ ജനങ്ങളുടെ മുന്നില്‍ നല്ല മുഖമുള്ളവരല്ല.ആയതിനാല്‍ ഇത്തരം ചാനലുകള്‍ മാത്രം ഉന്നയിക്കുന്ന വിവാദങ്ങള്‍ സംശയതോടുകൂടി മാത്രമേ പൊതു ജനങ്ങള്‍ വിലയിരുത്തുകയുള്ളൂ.

Saturday 1 March 2014

`മാന്യശ്രീമാന്‍` അമീര്‍ഖാന്‍ ഒരു കള്ളനാണയമോ?

       ശീര്‍ഷകം വായിക്കുമ്പോള്‍ തന്നെ ബഹുഭൂരിപക്ഷംപേര്‍ക്കും അരിശവും,ക്രോധവും,ഞെട്ടലുമോക്കെയാണുണ്ടാവുകയെന്നറിഞ്ഞുകൊണ്ടു തന്നെയാണിതെഴുതുന്നത്.അതിവിനയം കുടിലതയുടെ പ്രതിഭിംബം എന്ന പഴംചോല്ല്  വെച്ചു വിലയിരുതുകയാണെങ്കില്‍ അമീര്‍ഖാന്‍ കുടിലതയുടെ തമ്പുരാന്‍ എന്നുതന്നെ പറയേണ്ടി വരും.പക്ഷെ അത് വെറുതെയങ്ങനെ പറഞ്ഞാല്‍ വെറും മൂന്നാംകിട ആരോപണം മാത്രമാകുന്നതിനാല്‍ അത്തരം അന്തമായ വിമര്‍ശനം  ഉന്നയിക്കുന്നില്ല.എങ്കിലും ചില സംശയങ്ങള്‍ പ്രതിപാതികാതെ നിവൃത്തിയില്ലതാനും.

       എന്തു കൊണ്ടാണ് ഇത്തരത്തിലൊരു രൂക്ഷമായ സംശയം ഉണ്ടാവേണ്ട കാര്യമെന്ന് വായനക്കാര്‍ക്ക് സംശയം തോന്നുന്നത് സ്വാഭാവികം.അതിനുള്ള ഉത്തരം ഞാന്‍ മേല്‍ പറഞ്ഞ പഴംചോല്ല് തന്നെയാണ്.അതിവിനയം  കുടിലതയുടെ പ്രതിഭിംബം.താന്‍ ഒരു പ്രവാചകനെ പോലെ പരിശുദ്ധനാണെന്ന തരത്തിലുള്ള നാട്യങ്ങളും,സമൂഹത്തെ മൊത്തം ഉപദേശിച്ചും ശാസിച്ചും നടക്കുന്ന പകല്‍മാന്യരായ പല വന്‍ വില്ലന്‍മാരെയും നമ്മുടെ മലയാള  ചലച്ചിത്രങ്ങളില്‍ ധാരാളമായി അവതരിപ്പിക്കപെട്ടിട്ടുണ്ട്.ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപെട്ട അത്തരം വില്ലന്മാരുടെ യഥാര്‍ത്ഥ ജീവിത പകര്‍പ്പല്ലേ നമ്മുടെ വിഷയനായകയെന്നുപോലും സാമാന്യം വിദ്യാഭ്യാസമുള്ള ഒരു  സാധാരണക്കാരന്‍ ചിന്തിച്ചാല്‍ അതിനെ കുറ്റം പറയാനാകുമോ?തീര്‍ച്ചയായും കഴിയുകയില്ല.കാല്‍പ്പനിക നായകന്മാരെ ഇന്നും താലോലിക്കുന്ന ഉത്തരേന്ത്യന്‍,തമിഴ്‌,തെലുങ്ക്‌ ജനതയുടെ മനസ്സ് കീഴ്പെടുത്താന്‍ ഇത്തരം  `മാന്യശ്രീമാന്‍മാരായ` നായാക ഭിംബങ്ങള്‍ ധാരാളം മതി.ചുവന്നു തുടുത്ത കണ്ണുകളുമായി ,ആക്രോശിക്കുന്ന പുരാണത്തിലെ അസുരസമാന്മാരായ വില്ലന്മാര്‍ മാത്രമാണ് കുടിലത നിറഞ്ഞവര്‍ എന്നു കരുതുന്ന ബഹുഭൂരിപക്ഷം വരുന്ന  ഇന്ത്യക്കാര്‍ ഇത്തരം സുന്ദരന്മാരായ  അതിവിനയാനുതന്‍മാരെ മാന്യന്മാരും,സല്സ്വഭാവികളുമായി മാത്രമേ കാണുകയുള്ളൂയെന്നു ഇത്തരം കള്ളനാണയങ്ങള്‍ക്ക് വ്യക്തമായി അറിയാം.അത്തരം ജനങ്ങളെ കയ്യിലെടുക്കാന്‍ ഇത്തരം  ഗിമിക്കുകള്‍ വശമുണ്ടെങ്കില്‍ ഒരു പൂ പറിക്കുന്ന ലാഘവം മാത്രം.ഇത്തരകാരുടെ ആത്യന്തികമായ ലക്ഷ്യവും അതുതന്നെ.കൂടുതല്‍ പണവും,പ്രശസ്തിയും പിന്നെ ഒരു പത്മഭൂഷന്‍,ഭാവിയില്‍ രാജ്യസഭ സീറ്റ്‌,മന്ത്രി അങ്ങനെ അങ്ങനെ  ഈ നാട്ടില്‍ ചുളുവില്‍ ലഭിക്കാന്‍ സാധ്യതയുള്ള എല്ലാതര അധികാര പദവികളിലും തന്നെയാണ് ഇത്തരക്കാരുടെ നോട്ടം.

         മേല്‍പറഞ്ഞ സംശയങ്ങള്‍ വിരല്‍ചൂണ്ടുന്നത് ചില വ്യക്തിപരമായ നേട്ടങ്ങളുടെ സാധ്യതയെ പറ്റിയാണെങ്കില്‍ ഇനി പറയാനുള്ളത് ചില താല്‍പ്പരരാഷ്ട്രീയ ലക്ഷ്യങ്ങളെ പറ്റിയാണ്.അതെ അസ്സന്നമായ പാര്‍ലിമെന്റ്  തിരഞ്ഞെടുപ്പിന് അനുബന്ധിച്ച് പ്രക്ഷേപണം ചെയ്യാന്‍ പോകുന്ന സത്യമേവ ജയതേയെന്ന ശരാശരി ഇന്ത്യന്‍ ജനതയുടെ കണ്ണില്‍ പൊടിയിടുന്ന റിയാലിറ്റി ഷോയുമായി(കഴിഞ്ഞ തവണ ഈ പരിപാടിയില്‍ ഘോരഘോരം  കൊട്ടിഘോഷിച്ച കാര്യങ്ങളില്‍ ഒന്നില്‍ പോലും ഒരു പരിഹാരവുമുണ്ടായിട്ടില്ല എന്നതാണ് ഈ പരിപാടിയെ ഇങ്ങനെ വിലയിരുത്താന്‍ കാരണം) ടിയാന്‍ ഈ അവസരത്തില്‍ അവതരിച്ചത് ചില്ലറ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍  കണ്ടുകൊണ്ടാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഒന്നുരണ്ടു ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാവും എന്നു ഉറപ്പായി കഴിഞ്ഞു.തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  പല കാര്യങ്ങള്‍ക്കും വിലക്കോ,പരിമിതികാളോയുണ്ട് എന്നു വായനക്കാര്‍ക്ക് അറിയുമെന്ന് പ്രതീക്ഷിക്കുന്നു.അക്കാരണം കൊണ്ടാണ് ബജറ്റ് പോലുള്ള കാര്യങ്ങള്‍ വിഞാപനതിനു മുമ്പേ അവതരിപ്പിക്കുന്നത്‌.എന്തിനു നമ്മുടെ  ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം പോലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ സാധ്യമല്ല.അതാണ്‌ നിയമം.അത്തരം ഒരു സാഹചര്യത്തില്‍ ഇത്തരം വളഞ്ഞ വഴികള്‍ ഉപയോഗിക്കുന്നത് രാഷ്ട്രീയ കക്ഷികളുടെ സ്ഥിരം  ഏര്‍പ്പാടാണെല്ലോ.ഈ പരിപാടി അങ്ങനെയോന്നല്ല എന്നു പറയാനാകുമോ?തീര്‍ച്ചയായും ഇല്ല.

        വായനക്കാര്‍ക്ക് കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമായി കാണുകയില്ല എന്നറിയാം.സത്യമേവ ജയതേ എന്ന പരിപാടി കൊണ്ടു ഏതെങ്കിലും ഒരു വ്യക്തിയുടെതോ,പാര്‍ട്ടിയെയോ,പ്രസ്ഥാനത്തിന്‍റെയോ വക്താവായി ടിയാന്‍ മാറും  എന്നു ഞാന്‍ ഒരിക്കലും പറയുകയില്ല.കാരണം പ്രസ്തുത പരിപാടി സാമൂഹ്യ വിമര്‍ശനമായതിനാല്‍ അതില്‍ ഏതെങ്കിലും ഒരു പ്രസ്ഥാനതെയോ,പാര്‍ട്ടിയെയോ,വ്യക്തിയെയോ വെള്ളപൂശാനുള്ള യാതൊരു സാധ്യതയുമില്ല.പക്ഷെ ഈ  പരിപാടി ഉപയോഗിച്ച് ഏതെങ്കിലും ഒരു വ്യക്തിയെയോ,പാര്‍ട്ടിയെയോ,പ്രസ്ഥാനതെയോ കരിവാരി തേക്കാന്‍ സാധിക്കും.രണ്ടു മുട്ടനാടുകള്‍ തമ്മില്‍ അടികൂടുമ്പോള്‍ അതില്‍ ഒരു ചെന്നായ ഒരു മുട്ടനാടിന്‍റെ കഴുത്തില്‍ കടിച്ചു  പിടിച്ചാല്‍ അതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവ് ആരാവും?തീര്‍ച്ചയായും മറ്റേ മുട്ടനാടിനു തന്നെയാവും.ഇവിടെ ടിയാന്‍ പയറ്റാന്‍ ഉദ്ദേശിക്കുന്ന തന്ത്രം അങ്ങനെയല്ലെന്നാരുകണ്ടു.ഇന്ത്യന്‍ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ രണ്ടു  മുന്നണികളാണ് പ്രധാനമായും മല്‍സര ചിത്രത്തില്‍ ഉണ്ടാകാറുള്ളത്.അതില്‍ ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുന്നതിന് സമമാണ് എതിരാളിയിക്കു നേരെ ഒളിയമ്പ് പായിക്കുന്നത്.ഇവിടെ ഈ പരിപാടി ഉപയോഗിച്ച്  അത്തരത്തിലൊരു നീക്കം നടന്നുകൂടയെന്നില എന്നു പറയാനാകുമോ?ഈ പരിപാടി കൂടുതലും അവതരിപ്പിക്കപെടാന്‍ പോവുന്നത് തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുന്ന കാലയളിവിലാണെന്നുള്ളത് ഈ വിഷയത്തിന്‍റെ ഗൗരവം  വര്‍ധിപ്പിക്കുന്നു.അമീര്‍ഖാന്‍റെ രാഷ്ട്രീയം അല്‍പ്പം മൂളയുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാവാകുന്നതെയുള്ളൂ.അദ്ദേഹത്തിന്‍റെ പല ചലച്ചിത്രങ്ങള്‍ തന്നെ അതിന്‍റെ ചില സൂചനകള്‍ നല്‍ക്കുന്നുമുണ്ട്.രംഗ് ദേ ബസന്തി,ഫന്ന തുടങ്ങിയ  ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്.

           മേല്‍ പറഞ്ഞകാര്യങ്ങളൊക്കെ തന്നെ ലേഖകനായ എന്‍റെ ചില സംശയങ്ങളും,അനുമാനങ്ങളുമാണ്.ആയതിനാല്‍ വായനക്കാര്‍ ഇത് അപ്പാടെ വിഴുങ്ങണം എന്ന വാശിയൊന്നുമില്ല.വിശ്വസിക്കുന്നവര്‍ക്ക് യോജിക്കുകയുമാവാം.പക്ഷെ  വ്യക്തിപരമായി ഞാന്‍ എന്‍റെ അനുമാനങ്ങളില്‍ ഉറച്ചു വുശ്വസിക്കുന്നു.സത്യമേവ ജയതേ എന്ന പരിപാടി പ്രക്ഷേപണം ചെയ്തു തുടങ്ങുന്നതല്ലേയുള്ളൂ.നമ്മുക്കു കുറച്ചുകൂടി കാത്തിരിക്കാം.പരിപാടി മേല്‍ പറഞ്ഞപോലത്തെ പാതയിലാണ് നീങ്ങുന്നത്യെന്നു ഉറപ്പായാല്‍ നിങ്ങളും എന്‍റെ അനുമാനങ്ങള്‍ സമ്മതിച്ചു തരണ്ടി വരും.എന്നു മാത്രമല്ല നമ്മുടെ ജനാതിപത്യ വ്യവസ്ഥയില്‍ പ്രതിപാതിക്കുന്ന നിയമങ്ങളെ തുരങ്കം വയ്ക്കുന്ന ഇത്തരം പരിപാടികളും  അതിന്‍റെ പിന്നണിയിലും,മുന്നണിയിലും പ്രവര്‍ത്തിച്ചവരുടെ മുഖമൂടിയും സമൂഹമധ്യത്തില്‍ വെച്ചു വലിച്ചു കീറുകയും വേണം.ഇപ്പോള്‍ നമ്മള്‍ കുറച്ചു ക്ഷമിക്കേണ്ടിയിരിക്കുന്നു.കാര്യങ്ങള്‍ നമ്മുക്കെല്ലാവര്‍ക്കും കാത്തിരുന്നു  വീക്ഷിക്കാം.