Saturday 29 March 2014

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മലക്കം മറിച്ചില്‍ നായര്‍ സ്നേഹം കൊണ്ടോ?

       കഴിഞ്ഞ കുറെ കാലങ്ങളായി സി പി എമിന്‍റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഈ തിരഞ്ഞെടുപ്പോടെ ഏവരെയും ഞെട്ടിച്ചുകൊണ്ടു(സി പി എമ്മിനെ പോലും) സി പി എം പ്രേമം കാട്ടുന്നതിന്‍റെ കാരണം എന്താവാം എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?സി പി എമ്മിന്‍റെ മോശം നടത്തത്തില്‍ പ്രതിക്ഷേധിച്ച് പാര്‍ട്ടിയെ പോലും തള്ളി പറഞ്ഞു പുറത്തു വന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതു പാര്‍ട്ടിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ശുദ്ധ വിഡ്ഢിത്തരം എന്നു മാത്രമേ പറയാനുള്ളൂ.

      അതെ ചില ബുദ്ധിജീവികള്‍ വിലയിരുത്തുന്നത് ശരിയാണ് എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കു.കണ്ണൂരില്‍ ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ശ്രിമതി ടീച്ചര്‍ നായരായതാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ബെര്‍ലിന്‍ മതില്‍ പൊട്ടിച്ചു പുറത്തുവരാനുള്ള കാരണം എന്നാണു പറയ്‌ക്കനെ വിലയിരുത്തപെടുന്നത്.എത്രയൊക്കെ കമ്മ്യൂണിസം പറഞ്ഞാലും കാരണവരുടെ ഉള്ളില്‍ ഇത്തരം വില കുറഞ്ഞ ജാതിയ ചിന്തകള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നു വെളിപ്പെടുന്നത് ഞെട്ടല്‍ ഉളവാക്കുന്നതാണ്.കണ്ണൂരില്‍ എതിര്‍ സ്ഥാനാര്‍ഥിയായ കെ സുധാകരന്‍ ഈഴവനായതും പിന്തുണയ്ക്കുള്ള വേഗത കൂടിയെന്നുമാണ് വിലയിരുത്തപെടുന്നത്.

     ബുദ്ധിജീവികളുടെ ഈ കണ്ടെത്തെലുകള്‍ തെളിയിക്കുന്നത് ഇത്ര കാലവും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സി പി എം വിരോധത്തിന് പിന്നില്‍ പിണറായി വിജയന്‍ എന്ന ഈഴവ നേതാവിനോടുള്ള അസിഹിഷ്‌ണത ഒന്നു മാത്രമായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.പിണാറായി വിജയനെയും,പി ജയരാജനെയും വിമര്‍ശിക്കുന്ന ആര്‍ജവം എന്തു കൊണ്ടു കോടിയേരി ബാലകൃഷ്ണനെയും ഇ പി ജയരാജനെയും വിമര്‍ശിക്കാന്‍ ഇദ്ദേഹം കാണിക്കാറില്ല എന്നുള്ളതിന്‍റെ ഉത്തരവും ഈ സമീപകാല സംഭവവികാസങ്ങള്‍ നമ്മുക്കു കാട്ടി തരികയും ചെയ്തു.ചുരുക്കി പറഞ്ഞാല്‍ ഈഴവനായ പിണറായി വിജയനു പകരം നായാരായ കോടിയേരിയേയോ,ഇ പി ജയരാജനെയോ പ്രതിഷ്ടിച്ചാല്‍ തീരാവുന്ന ചൊരുക്ക് മാത്രമേ നമ്മുടെ ഈ മാടമ്പി കാരണവര്‍ക്കുണ്ടായിരുന്നുള്ളൂവെന്നു ഇപ്പോള്‍ മനസ്സിലായി.ലാല്‍സലാം (നായന്മാര്‍ക്ക് മാത്രം).

No comments:

Post a Comment