Sunday 21 September 2014

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ രാജ്യസഭയുടെ അപമാനമോ?

            സത്യത്തില്‍ ഈ ചോദ്യത്തിന് യാതൊരു അര്‍ത്ഥവുമില്ല.കാരണം ഇന്ത്യന്‍ പാര്‍ലിമെന്‍റ് ഇന്നേവരെ കണ്ട ഏറ്റവും കഴിവുകെട്ട എം പി എന്ന റെക്കോര്‍ഡും ക്രിക്കറ്റ് ലോകത്തിലെ ഈ റെക്കോര്‍ഡ്‌ തമ്പുരാനു(അതില്‍ എല്ലാം തന്നെ ടീമിന് ഗുണമില്ലത്തതാണെങ്കിലും) സ്വന്തമായിരിക്കുന്നു എന്നു വേണം കരുതാന്‍.എം പിയായിട്ടു രണ്ടു വര്‍ഷത്തിനു മുകളിലായെങ്കിലും ഇത് വരെ ഇദ്ദേഹം സഭയില്‍ പങ്കെടുത്ത ദിവസത്തിന്‍റെ എണ്ണം രണ്ടക്കം എത്തിയിട്ടില്ല എന്ന അത്യന്തം ഭീകരമായ വസ്തുതയുമുണ്ട്.അതിലും ഭീകരം എം പിയെന്ന നിലയ്ക്ക് രണ്ടു വര്‍ഷമായി ഇദ്ദേഹത്തിന് മണ്ഡല വികസനത്തിന്‌ അനുവദിക്കപെട്ട കോടികളില്‍ ഒരു നായ പൈസ പോലും ചിലവാക്കിയിട്ടില്ല എന്ന സത്യമാണ്!ക്രിക്കറ്റില്‍ ഉള്‍പ്പടെയുള്ള ഇദ്ദേഹത്തിന്‍റെ പല പൊള്ളത്തരങ്ങളും ഇതിനു മുമ്പ് തന്നെ ഞാന്‍ ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്.അന്നൊക്കെ ലഭിച്ച ബുദ്ധിമാന്മാരുടെ അഭിനന്ദനങ്ങളും,വിഡ്ഢികളുടെ തെറി വിളികളും പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഞാന്‍ ഇത് എഴുതുന്നത്‌.

        രണ്ടു വര്‍ഷം മുമ്പ് ഇദ്ദേഹം കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സോണിയ ഗാന്ധിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയതും അതിനു തൊട്ടു പിന്നാലെ ഇദ്ദേഹത്തെ കോണ്‍ഗ്രസ്സിന്റെ രാജ്യ സഭ എം പി ആയി നോമിനേറ്റ് ചെയ്ത വാര്‍ത്തയും പുറത്തു വന്നത് അന്ന് തന്നെ അപൂര്‍വ്വം ചില കേന്ദ്രങ്ങളില്‍ അസ്വാസ്ഥ്യം സൃഷ്ട്ടിച്ചിരുന്നു.എന്നാല്‍ ആരാധന മൂത്തു വിഡ്ഢികളായി തീര്‍ന്ന ഇന്ത്യന്‍ ജനതയുടെ ദൈവമായ ഇദ്ദേഹത്തെ തൊടാന്‍ ഇവിടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,മാധ്യമങ്ങള്‍ക്കും ഭയമായിരുന്നു.ഇന്ത്യയുടെ അഭിനവ ഉരുക്കു മനുഷ്യനായ ഇപ്പോഴത്തെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി പോലും തന്‍റെ പാര്‍ട്ടിയുടെ എതിരാളികളായ കോണ്‍ഗ്രസ്‌ നടത്തിയ ഈ നാറിയ തീരുമാനത്തിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ മാളത്തില്‍ ഒളിച്ചതും നാം എല്ലാവരും കണ്ടതാണ്.സത്യത്തില്‍ ഇന്ത്യന്‍ ജനതയുടെ അന്തമായ താരാരധന ഇദ്ദേഹം ചില അവസരവാദി രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് അധികാര സ്ഥാനങ്ങളില്‍ നുഴഞ്ഞു കയറുവാനായി വിദഗ്ദ്ധമായി ഉപയോഗപെടുത്തി എന്നു വേണം കരുതാന്‍.

       മുമ്പ് കപ്പില്‍ദേവിനും,മോഹന്‍ലാലിനും,എം എസ് ധോണിക്കും പട്ടാളത്തിന്റെ ഉയര്‍ന്ന പദവികള്‍ ബഹുമാന സൂചകമായി നല്‍കിയതിനെ വിമര്‍ശിച്ച ജനങ്ങള്‍ ആരും തന്നെ നമ്മുടെ ജനാധിപത്യ ശ്രീകോവിലിനു അകത്തു നടക്കുന്ന ഈ നിക്രിഷ്ട്ടമായ സംഭവങ്ങളില്‍ ഒരക്ഷരം പോലും ഇതു വരെ ഒരിടത്തും പ്രതികരിച്ചു കാണുന്നില്ല.മോഹന്‍ലാലിന് പട്ടാള പദവി കൊടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ തടിയുമായി ഇടകലര്‍ത്തി ഫോട്ടോ ഷോപ്പ് കോമാളിത്തരങ്ങള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച ഒറ്റ കലാകാരനും ഈ കാര്യത്തില്‍ മിണ്ടുന്നില്ല.മോഹന്‍ലാലും,കപ്പില്‍ ദേവും,ധോനിയുമോക്ക ഒന്നുമില്ലെങ്കിലും വര്‍ഷത്തില്‍ മൂന്നു നാല് ദിവസങ്ങള്‍ എങ്കിലും അവരുടെ പദവിയെ ന്യായിക്കരിക്കും വിധം പരിശീലങ്ങള്‍ നടത്താറുണ്ട്.അതിന്റെ ഗുണം അവര്‍ ഉള്‍പ്പെടുന്ന രേജിമെണ്ടുകളില്‍ കാണാനുമുണ്ട്.എന്നാല്‍ ഇതിന്‍റെ നേരെ വിപരിതമാണ് നമ്മുടെ ക്രിക്കറ്റ്‌ ദൈവത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.ഇദ്ദേഹത്തിന്‍റെ പ്രശസ്തിയില്‍ അക്രിഷ്ട്ടരായ വ്യോമസേന ജനങ്ങളെ ആകര്ഷിക്കുവനായി ഇദ്ദേഹത്തെ മാര്‍ഷല്‍ പദവി നല്‍കി ബഹുമാനിച്ച കാര്യം ഇവിടെയുള്ള സകല മാധ്യമങ്ങളും ആഘോഷിച്ചിരുന്നല്ലോ.എന്നാല്‍ പിന്നീട് ഇദ്ദേഹം ഉള്‍പ്പെട്ട വ്യോമസേനയില്‍ ആളുകള്‍ ചേരുന്നത് വന്‍ തോതില്‍ കുറയാനിടയായ സാഹചര്യം മനസ്സിലാക്കിയ അവര്‍ താങ്കളുടെ തെറ്റ് തിരുത്തി ഇദ്ദേഹത്തിന് നല്‍കിയ പദവി തിരിച്ചെടുത്ത കാര്യം മാധ്യമങ്ങള്‍ അന്തസോടെ മുക്കുകയോ,പ്രാധാന്യം നല്‍കാതെയോ ആക്കി മാറ്റി.

        അതെ ഇന്ത്യന്‍ വ്യോമസേന കാട്ടിയ ആത്മാര്‍ഥത ഇദ്ദേഹത്തെ പാര്‍ലിമെന്റില്‍ കയറുവാന്‍ സഹായിച്ച കോണ്‍ഗ്രസ്‌ കാണിക്കണം.എത്രയും പെട്ടെന്ന് തന്നെ ഇദ്ദേഹത്തെ എം പി സ്ഥാനത്തു നിന്നും പിന്‍വലിച്ചില്ലെങ്കില്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള അനവധി മഹാരഥന്മാര്‍ വാണ ഇന്ത്യയിലെ ഏറ്റവും വലിയ മതേതരത്വ പാര്‍ട്ടിക്ക് കനത്ത കറയാവുന്നതാണ്.ക്രിക്കെറ്റ് ദൈവമെന്നു ഇദ്ദേഹത്തെ വിളിച്ച ജനങ്ങള്‍ക്ക്‌ പാര്‍ലിമെന്റിലെ ചെകുത്താന്‍ എന്നു മാറ്റി വിളിക്കുവാന്‍ ആഗ്രഹിക്കില്ല.അവരെ കൊണ്ടു അങ്ങനെ വിളിപ്പിക്കരുത്........