Sunday 2 November 2014

ചുംബന സമരത്തെ എതിര്‍ക്കുന്നത് വിരൂപരായ കേരള പുരുഷന്‍മാരോ?

          കേരളം ഒരു പ്രത്യേക ഭൂപ്രകൃതിയാണ്.ലോകത്തില്‍ പൊതുവില്‍ നോക്കുകയാണെങ്കില്‍ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ആണുങ്ങളാണ് മുന്‍പില്‍.അതു മനുഷ്യനിലെന്നല്ല സകല ജീവജാലങ്ങളിലും അങ്ങനെ തന്നെ.പക്ഷെ ഇങ്ങു നമ്മുടെ ഈ കൊച്ചു കേരളത്തില്‍ സംഗതി മറിച്ചാണ്.മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷന്മാരെക്കാള്‍ പതിന്‍മടങ്ങ്‌ സുന്ദരികളാണ്.ഇവിടെയുള്ള തൊണ്ണൂറു ശതമാനം പുരുഷന്മാരും സുന്ദരന്മാരല്ലയെന്നു മാത്രമല്ല വിരൂപരും കൂടിയാണ്.നീളവുമില്ല,മസ്സിലുമില്ല,എന്നാല്‍ കുടവയറും വിയര്‍പ്പുനാറ്റവും വേണ്ടുവോളമുള്ള ഒരു കൂട്ടം മാംസപിണ്ടങ്ങള്‍ മാത്രമാണ് ഇവിടത്തെ പുരുഷന്മാരിലെ വലിയൊരു വിഭാഗം.

        ഇത്തരമൊരു സാഹചര്യം നിലവിലുള്ളതുകൊണ്ടാണ് ഇവിടത്തെ പുരുഷന്മാര്‍ ഇത്രയധികം സദാചാരവാദികളായി മാറിയത് എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു.കാരണം ഇവിടത്തെ സാഹചര്യപ്രകാരം ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരും കല്യാണം കഴിച്ചിരിക്കുന്നത് അവരെക്കാളും സൗന്ദര്യമുള്ള സ്ത്രികളെയാവും.തന്നെക്കാള്‍ സുന്ദരിയായ ഭാര്യ എന്ന സ്ഥിതിയില്‍ മിക്കവാറും വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍റെ അവസ്ഥിയാലാവും.അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും തന്‍റെ ഭാര്യയെ മറ്റൊരു പുരുഷന്‍കാണുന്നത് എന്ന നിഗമനത്തില്‍ ഇവിടത്തെ പുരുഷന്‍മാര്‍ എത്തി ചേര്‍ന്നു.കേരളത്തിലെ ഇന്നു കാണുന്ന വികൃതമായ സദാചാര കോമാളി നിയമങ്ങള്‍ക്ക് തുടക്കമാവുന്നത് ഇങ്ങനെയാണ്.

       എന്നാല്‍ കാലം മാറി,സാഹചാര്യങ്ങള്‍ മാറി.ഇന്നു കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷനു സമാനമായി വിദ്യാഭ്യാസം നേടിയിരിക്കുന്നു.സ്ത്രികള്‍ ഇന്നു അവരുടെ ഇഷടാനുസരണം തന്നെ ഇണയെ കണ്ടു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.അങ്ങനെ വന്നപ്പോള്‍ സമൂഹത്തിലെ വലിയ ഒരു വിഭാഗം പുരുഷന്മാര്‍ക്കും കല്യാണം കഴിക്കാന്‍ പെണ്ണിനെ കിട്ടാത്ത അവസ്ഥ വന്നിരിക്കുകയാണ്.വിദ്യഭ്യാസമില്ലത്തവര്‍,സൗന്ദര്യമില്ലത്തവര്‍,സ്വത്തും പണവുമില്ലാത്തവര്‍,ഗള്‍ഫുകാര്‍ അങ്ങനെ നീളുന്നു ആ പട്ടിക.ഇന്നത്തെ സ്ത്രികള്‍ കല്യാണം കഴിക്കുമ്പോള്‍ തങ്ങളുടെ വരന്‍ സുന്ദരനാണോ,വിദ്യാഭ്യാസമുള്ളവനാണോ,സ്വത്തുള്ളവരാണോ,ഗള്‍ഫില്‍ അറബിയുടെ അടിമജോലിക്കാരാണോ എന്നൊക്കെ നല്ലവണ്ണം നിരീക്ഷിക്കുന്നുണ്ട്.ഏതെങ്കിലും കാരണവശാല്‍ തങ്ങളെ കല്യാണം കഴിക്കാന്‍ വരുന്നവന്‍ പോരാ എന്നു തോന്നിയാല്‍ ആ ബന്ധം അവിടെ വെച്ചു മുറിച്ചു കളയുകയാണ്.പ്രണയത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നത് മറിച്ചല്ല.തങ്ങള്‍ക്കു ചേര്‍ന്ന പുരുഷനെ മാത്രമേ ഇന്നത്തെ സ്ത്രികള്‍ പ്രണയിക്കാനും തിരഞ്ഞെടുക്കുന്നുള്ളൂ.പിന്നെ ചില സ്ത്രികള്‍ തല്‍കാല ടൈം പാസിനായി ഏതെങ്കിലും പോങ്ങന്മാരെ പഞ്ചാരയടിക്കുന്നുണ്ടാവാം.പക്ഷെ അതിനും അവര്‍ പണമുള്ളവരെയേ തിരഞ്ഞെടുക്കു.

      ഇത്തരം സാഹചര്യം മുന്‍കൂട്ടി കണ്ട കുരുട്ടുബുദ്ധിക്കാര്‍ ഇവിടത്തെ പുരുഷന്‍മാരുടെ ഇടയിലുണ്ട്.ഗുണമുള്ള ആണിനു മാത്രം പെണ്ണ് എന്ന ഇന്നത്തെ സാഹചര്യത്തിന് വഴിവെച്ചത് സ്ത്രികളുടെ വിദ്യാഭ്യാസമാണ് എന്നു മനസ്സിലാക്കിയ ഈ കുട്ടര്‍, എങ്ങനെയും സ്ത്രികളുടെ വിദ്യാഭ്യാസത്തിനു തടയിടുവാനുള്ള നടപടികള്‍ക്കായി ശ്രമിച്ചു തുടങ്ങി.സ്ത്രികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കുക എന്ന ആവശ്യം വന്നത് ഇങ്ങനെയോടു ദുരുദ്ദേശം മനസ്സില്‍ വെച്ചോണ്ട് മാത്രമാണ്.എന്നാല്‍ അത്തരം കുരുട്ടു ബുദ്ധിക്കാരുടെ ഉദ്ദേശം മനസ്സിലാക്കിയ സര്‍ക്കാര്‍ അവര്‍ക്കിട്ടു ഒരു കൊട്ടു കൊടുക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് തന്നെ സ്ത്രികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നു എന്നു പുനര്‍ക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു(കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത).

          അതെ ഇന്നത്തെ ചുംബന സമരം കേരള സാംസ്കാരിക ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ട്ടിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.ഒരു പെണ്ണിനെ നേരെ ചൊവ്വേ കാണണമെങ്കില്‍ വേശ്യാലയത്തെയും നീലചിത്രങ്ങളെയും മാത്രം ആശ്രയിക്കേണ്ടി വരുന്ന വിരൂപരായ നപുംന്സകങ്ങള്‍ക്ക് ഇത്തരം സമരത്തോടെ അടങ്ങാത്ത രോക്ഷം ഉണ്ടാകാം.അവരോടു എനിക്ക് പറയാനുള്ളത് നെറ്റില്‍ പുതിയ വല്ല വീഡിയോകളും വന്നു കാണും.അതു പോയി കണ്ടു തല്‍കാലം ആശ്വസിക്കുക.അല്ലാതെ നേരായ രീതിയില്‍ ഒരു പെണ്ണിനെ നിങ്ങള്‍ക്ക് എന്തായാലും കിട്ടാന്‍ പോകുന്നില്ല.ചുംബനം എന്നൊക്കെ പറയുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.പിന്നെ കുറച്ചു പണമുണ്ടെങ്കില്‍ ഏതെങ്കിലും വേശ്യ തെരുവിലെ എച്ചില്‍പിണ്ടങ്ങളെയോ, അല്ലെങ്കില്‍ ജപ്പാന്‍ കമ്പനികള്‍ ഇറക്കുന്ന റബര്‍ പാവകളെയോ കിട്ടിയേക്കും.പക്ഷെ അതും ഏതാനും മണിക്കൂര്‍ നേരത്തേക്ക്‌ മാത്രമാവും എന്നു മറക്കരുത്.

No comments:

Post a Comment