Sunday 8 February 2015

'ഘര്‍ വാപ്പസ്സിയടെ' പിന്നിലുള്ള അജണ്ടയെന്തു?

സുഹൃത്തുക്കളെ, കഴിഞ്ഞ കുറെ ദിവസ്സങ്ങളായി ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണല്ലോ ഫാസിസ്റ്റുകള്‍ നടത്തുന്ന 'ഘര്‍ വാപ്പസ്സി' എന്ന മതം മാറ്റ തെമ്മാടിത്തരം.നമ്മള്ളില്‍ പലരും ഫാസിസ്റ്റുകളെ തെറി വിളിച്ചും,പരിഹസിച്ചും,കളിയാക്കിയുമൊക്കെ അതിനെതിരെ പ്രതികരിച്ചു.എന്നാല്‍ എത്ര പേരുണ്ട് ഈ ഒരു പദ്ധതിയുടെ യതാര്‍ത്ഥ അജണ്ടയെ കുറിച്ച് ചിന്തിച്ചവര്‍?????വിരലിലെണ്ണാവുന്നവര്‍ മാത്രം കാണും.ഫാസിസ്റ്റുകള്‍ എന്തെങ്കിലും കാണാതെ ഇത്തരം പരിപാടികള്‍ക്ക് ഇറങ്ങുമോ?ഒന്നു ചിന്തിച്ചു നോക്കിയെ?????

എന്താണ് 'ഘര്‍ വാപ്പസ്സി'? - മുന്‍പു ഹിന്ദു മതത്തില്‍ ഉണ്ടായിരുന്ന, മതമാറ്റം ചെയ്യപെട്ട ആളുകളെ തിരികെ ഹിന്ദു മതത്തിലേക്ക് കൊണ്ടു വരുന്ന പരിപാടിയാണ് 'ഘര്‍ വാപ്പസ്സി' എന്നാണു എല്ലാ ഹിന്ദുമത സംഘടനകളും പറയുന്നു.

ഇപ്പോള്‍ നമ്മുടെ രാജ്യമൊട്ടാകെ നടക്കുന്ന 'ഘര്‍ വാപ്പസ്സി' മതപരിവര്‍ത്തന ചടങ്ങുകള്‍ എല്ലാം മേല്‍ പറഞ്ഞതുപോലെ തന്നെയാണ് നടക്കുന്നത്.ഈ പറഞ്ഞ 'ഘര്‍ വാപ്പസ്സി' പദ്ധതി ഇന്നും ഇന്നലെയും തുടങ്ങിയതാണെന്ന് കരുതുന്നതാണ് നമ്മുടെയൊക്കെ ഒന്നാമത്തെ മണ്ടത്തരം.സത്യത്തില്‍ ഈ പദ്ധതിക്ക് ചുരുങ്ങിയത് ഒരു പത്തു വര്‍ഷത്തെ പഴക്കമുണ്ട്.'ഘര്‍ വാപ്പസ്സി' പദ്ധതി പ്രകാരം അഞ്ചു വര്‍ഷം മുമ്പ് പൂനെയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളെ ഹിന്ദു മതത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇത് കുറച്ചു കാലങ്ങളായി ഉത്തരേന്ത്യയിലൊക്കെ നടക്കുന്ന കാര്യമാണ്.ഹിന്ദു മതത്തില്‍ നിന്നു ധാരാളം പേര്‍ ഇസ്ലാമിലെക്കും,ക്രിസ്തു മതത്തിലേക്കും മാറുന്നുണ്ട്.അങ്ങനെ മാറുന്ന ആളുകളില്‍ നിന്നും ചെറിയൊരു ശതമാനം ജനങ്ങള്‍ മാത്രമേ തിരികെ ഹിന്ദു മതത്തില്‍ 'ഘര്‍ വാപ്പസ്സി' പോലുള്ള പദ്ധതി വഴി തിരികെ വരുന്നുള്ളൂയെന്നാണു മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

ഇപ്പോള്‍ കുറച്ചു പേര്‍ക്കും കൂടി ഇതിനു പിന്നിലുള്ള ഫാസിസ്റ്റ്‌ അജണ്ട മനസ്സിലായികാണും.അല്ലാത്തവര്‍ക്ക് വേണ്ടി ഞാന്‍ വിശധീകരിക്കാം.......

ഹിന്ദു മതത്തില്‍ നിന്നും കൊഴിഞ്ഞു മറ്റു മതങ്ങളിലേക്ക് കുടിയേറുന്ന ഒരു ചെറിയ ഒരു ശതമാനം ആളുകള്‍ മാത്രമാണ്  'ഘര്‍ വാപ്പസ്സി' വഴി തിരികെ പോകുന്നത്.ഫാസിസ്റ്റുകള്‍ എത്ര തലകുത്തി ശ്രമിച്ചാലും കൊഴിഞ്ഞുപോക്കിന്‍റെ പകുതി പോലും തിരികെ കൊണ്ടു വരാനാവില്ല.ഇതു മനസ്സിലാക്കിയ ഫാസിസ്റ്റ്‌ ശക്തികള്‍ക്ക് കൂടുതല്‍ കൊഴിഞ്ഞു പോക്കു തടയണം.അതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ് നിലവിലുള്ള വിവാദങ്ങള്‍.സത്യത്തില്‍ അവര്‍ക്ക് ആവശ്യം ഈ ഒരു വിവാദം തന്നെയാണ്.ഈ വിവാദത്തിന്‍റെ മറയില്‍ കേന്ദ്ര സര്‍ക്കാര്‍ മത പരിവര്‍ത്തന നിരോധന നിയമം കൊണ്ടു വരും.അമിത്‌ ഷായെ പോലുള്ള നേതാക്കന്‍മാര്‍ ഇതു പലകുറി ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.സത്യത്തില്‍ അങ്ങനെ ഒരു നിയമം കൊണ്ടു വരാനുള്ള വഴി വെട്ടല്‍ മാത്രമാണ് ഇപ്പോള്‍ നമ്മള്‍ കാണുന്ന ഘര്‍ വാപ്പാസി വിവാദം.

കാര്യങ്ങള്‍ ഈ നിലയ്ക്കു പോകുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് അത്തരം ഒരു നിയമം അനായാസം കൊണ്ടു വരാം.കോടതി പോലും സര്‍ക്കാരിന് പിന്നില്‍ അണിനിരയ്ക്കും.മതേതരത്വ പാര്‍ട്ടികള്‍ക്ക് എല്ലാം സര്‍ക്കാരിന്‍റെ സര്‍ക്കാരിന്‍റെ അത്തരം നീക്കത്തെ പിന്തുണയ്ക്കേണ്ടി വരും.

മതപരിവര്‍ത്തന നിരോധന നിയമം നിലവില്‍ വന്നു കഴിഞ്ഞാല്‍ അതെറ്റവും ബാധിക്കുന്നത് ഇസ്ലാം മതകാര്‍ക്കും,ക്രിസ്തു മതക്കാര്‍ക്കുമാണ്.കാരണം മതമാറ്റം വഴി ഈ രണ്ടു മതങ്ങള്‍ക്കും ധാരാളമായി ലഭിക്കുന്ന വിദേശ ഫണ്ട് നില്‍ക്കും.അതിനാല്‍ തന്നെ ഇന്ത്യയില്‍ മറ്റു മതസ്ഥര്‍ എല്ലാരും തന്നെ ഈ ഒരു നീക്കത്തെ ഇരു കയ്യും നീട്ടി സ്വികരിക്കും.അങ്ങനെ ഒരു സ്ഥിതി വന്നാല്‍ ഈ നാട്ടിലെ മുസ്ലിമുകളെയും,ക്രിസ്ത്യാനികളെയും ഈ നിയമത്തിന്‍റെ പിന്തുണയോടെ ഫാസിസ്റ്റുകള്‍ക്ക് പീഡിപ്പിക്കാനുള്ള അവസ്സരമാകും.

ഇനി ചിന്തിക്കുക ഈ വിവാദം ഇസ്ലാമുകളും,ക്രിസ്ത്യാനിളും കത്തിക്കണോ അതോ കെടുത്തണോയെന്നു.ഫാസിറ്റുകള്‍ അതിന്‍റെ എല്ലാ ഭീകരതയോടുംകൂടി നമ്മുടെ നാട്ടില്‍ അഴിഞ്ഞാടുന്ന ഈ അവസ്സരത്തില്‍ അവര്‍ വിരിക്കുന്ന കെണിയില്‍ ചെന്നു ചാടുകയെന്ന മണ്ടത്തരം നമ്മള്‍ കാണിക്കരുത്.അതു ഒരു പക്ഷെ നമ്മുടെ ഈ നാട്ടിലെ നിലനില്‍പ്പിനെ തന്നെ അസ്ഥിരപെടുത്തിയെന്നിരിക്കും.ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകല വിവാദങ്ങളെയും മൗനം കൊണ്ടു നേരിടുക.ഫാസിസ്റ്റ്‌ ചതികുഴികളില്‍ വീഴാതെ ഒഴിഞ്ഞു മാറി നടക്കുക.......